Headlines

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രിയില്‍ നിന്നും പിടിച്ചത് ലഹരി മരുന്നല്ല, തെളിഞ്ഞത് വിദഗ്ധ പരിശോധനയില്‍!

തൃശൂര്‍. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത കേസില്‍ ട്വിസ്റ്റ്. ചാലക്കുടി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഷീല സണ്ണിയില്‍ നിന്നും പിടിച്ചെടുത്ത ലഹരി മരുന്ന് അല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

കേസില്‍ പിടിയിലായ ഷീല രണ്ട് മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് ഷീലയില്‍ നിന്നും പിടിച്ചെടുത്തത് ലഹരി അല്ലെന്ന് തെളിഞ്ഞത്.


അതേസമയം ഷീലയെ പിടികൂടിയ ഉദ്യോഗസ്ഥരെ മുമ്പ് സ്ഥലം മാറ്റിയിരുന്നു. ഇലരില്‍ നിന്നും പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ലഹരി അല്ലെന്ന് തെളിഞ്ഞത്. ഒരു ലക്ഷം രൂപയുടെ എല്‍എസ്ഡി സ്റ്റാപുമായി ഷീലയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ലഹരി പാര്‍ലറില്‍ എത്തുന്ന സ്ത്രീകള്‍ക്ക് വില്‍ക്കുവനാണെന്നാണ് എക്‌സൈസ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *