Headlines

പാൻ ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ നേരിടാവുന്ന പ്രശ്നങ്ങൾ എന്തൊക്കെ? ആരെയാണ് ഒഴിവാക്കിയത്?

സാമ്പത്തിക ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ആവശ്യമുളള രേഖകളിലൊന്നായ പാൻ കാർഡും (PAN Card) പൗരന്മാരുടെ സവിശേഷ തിരിച്ചറിയൽ രേഖയായ ആധാർ കാ‌ർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല.


ഇക്കഴിഞ്ഞ മാർച്ച് 31-ന് ഇരു രേഖകളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ജൂൺ 30-ലേക്ക് നീട്ടിയത്.

1,000 രൂപ പിഴത്തുകയോടെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സവകാശം അനുവദിച്ചത്. നിലവിൽ ആദായ വകുപ്പ് നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം, ജൂലൈ 1-നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹതിമാകും. ഈയൊരു പശ്ചാത്തലത്തിൽ, പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക്, ഭാവിയിൽ നേരിടാവുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചാണ് ചുവടെ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *