Headlines

ബൈജൂസ് പുറത്ത്, ഡ്രീം ഇലവൻ ഇന്ത്യയുടെ പുതിയ ജഴ‍്‍സി സ‍്‍പോൺസ‍ർ; കരാർ തുക ഞെട്ടിക്കുന്നത്!

ടീം ഇന്ത്യയുടെ (Team India) പുതിയ ജഴ്സി സ്പോൺസറായി പ്രമുഖ ഫാൻറസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനെ (Dream 11) ബിസിസിഐ (BCCI) പ്രഖ്യാപിച്ചു. ജൂൺ 14നാണ് ബിസിസിഐ ഇതിനായി ടെൻഡർ വിളിച്ചത്. 2023 നവംബർ വരെ ബൈജൂസ് ആപ്പിന് ബിസിസിഐയുമായി താൽക്കാലിക കരാർ നീട്ടാമായിരുന്നു. എന്നാൽ മാർച്ചിൽ തന്നെ കരാർ അവസാനിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചു.


ഇംഗ്ലണ്ടിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജഴ്സ് സ്പോൺസർ ഇല്ലാതെയാണ് ഇന്ത്യ കളിച്ചിരുന്നത്. ബൈജൂസിന് കരാർ ഉണ്ടായിരുന്ന കാലത്ത് ഓരോ പരമ്പരയിലും ഒരു മത്സരത്തിന് ബിസിസിഐക്ക് 5.50 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. ഐസിസി ടൂർണമെൻറുകളിൽ ഇത് 1.70 കോടി രൂപയായി കുറച്ചിരുന്നു. ജഴ്സിയിൽ ബൈജൂസ് ലോഗോ വെക്കുന്ന സ്ഥലം മാറുന്നതിനാലായിരുന്നു തുകയിൽ ഈ കുറവ് വരുത്തിയത്.

നേരത്തെ ബൈജൂസിൽ നിന്ന് ലഭിച്ചിരുന്ന തുകയിലും കുറവാണ് ബിസിസിഐക്ക് ഡ്രീം ഇലവനിൽ നിന്ന് ലഭിക്കുകയെന്നാണ് റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഏകദേശം 358 കോടി രൂപയ്ക്കാണ് ബിസിസിഐയും ഡ്രീം ഇലവനും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ബിസിസിഐയുമായി നേരത്തെ തന്നെ പല കരാറുകളിലും ഏർപ്പെട്ടിട്ടുള്ള സ്പോൺസർമാരാണ് ഡ്രീം ഇലവൻ. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ടി20 ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൻെറ 2020ലെ സ്പോൺസർഷിപ്പ് ഡ്രീപ്പ് ഇലവനാണ് 2020ൽ ലഭിച്ചിരുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇനി ഇന്ത്യയുടെ അടുത്ത പരമ്പര ആരംഭിക്കുന്നത് വെസ്റ്റ് ഇൻഡീസിന് എതിരെയാണ്. ജൂലൈ 12നാണ് വിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക. രോഹിത് ശർമയും സംഘവും 2 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കും.

Leave a Reply

Your email address will not be published. Required fields are marked *