July 2023

സ്വാഗത ബാനര്‍ സ്‌കൂളിൻ്റെ ബോര്‍ഡ് മറച്ചു; പ്രതിഷേധവുമായി യുഡിഎഫ്; എസ്എഫ്ഐ പ്രവർത്തിക്കുന്നത് ഏകപക്ഷീയമായെന്നും ആരോപണം!
കണ്ണൂര്‍: സര്‍ക്കാര്‍ സ്‌കൂളിൻ്റെ ബോര്‍ഡ് മറച്ച് എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ സ്വാഗത ബാനര്‍ കെട്ടിയതായി പരാതി. കെകെഎന്‍ പരിയാരം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച്ച രാവിലെയാണ് സ്‌കൂള്‍ പ്രധാനകവാടം മറച്ചുകൊണ്ടു എസ്എഫ്ഐ സ്വാഗത ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ചില അധ്യാപകരുടെ ഒത്താശയോടെയാണ് ഇതുനടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. മുന്‍പ് സര്‍വകക്ഷിയോഗം ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനവും സമരപരിപാടികളും സ്‌കൂളില്‍ നിന്നും ഒഴിവാക്കണമെന്നും വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നും തീരുമാനിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍പറത്തിയാണ് ബാനര്‍ കെട്ടിയതെന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ഈക്കാര്യത്തില്‍ അടിയന്തിരമായി…

ഉയര്‍ന്നത് അതീവഗുരുതര പരാതികള്‍, വിശദീകരിക്കാനാകാതെ ജോര്‍ജ് എം തോമസ്, അന്വേഷണ കമ്മീഷനുമുമ്പാകെ വ്യക്തമായ തെളിവുകൾ?
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് അതീവ ഗുരുതര കുറ്റങ്ങളെന്ന് വിവരം. സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതുള്‍പ്പെടെയുള്ള പരാതികളില്‍ അന്വേഷണകമ്മീഷനു മുന്നില്‍ കൃത്യമായ വിശദീകരണമോ മറുപടിയോ നല്‍കാന്‍ ജോര്‍ജ് എം തോമസിന് സാധിക്കാതെ വന്നതോടെയാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചതെന്നാണ് വിവിധ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. പാര്‍ട്ടി അംഗങ്ങള്‍ തന്നെ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നായിരുന്നു രണ്ടംഗ അന്വേഷണകമ്മീഷനെ സിപിഎം നിയോഗിച്ചത്. ആരോപണങ്ങളില്‍ വ്യക്തമായ…

മദ്രസയിലേക്ക് പോയ പെൺകുട്ടിയെ ഓടിച്ച് തെരുവുനായകൾ, രക്ഷപ്പെട്ടത് വീട്ടിൽ കയറി;
മലപ്പുറം: തിരൂരങ്ങാടിയിൽ പെൺകുട്ടിക്കുനേരെ തെരുവുനായ ആക്രമണം. ചുള്ളിപ്പാറയിൽ മദ്രസയിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെയാണ് തെരുവുനായകൾ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെ രക്ഷപ്പെട്ടു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. തിരൂരങ്ങാടി ചുള്ളിപ്പാറയിലെ ആറാം ക്ലാസുകാരിയെയാണ് തെരുവുനായകൾ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി മദ്രസയിൽ പോകുന്നതിടെ അഞ്ചോളം തെരുവുനായകൾ കൂട്ടത്തോടെ ഓടിക്കുകയായിരുന്നു. കുട്ടി പേടിച്ചു നിലവിളിച്ചു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. വീട്ടുകാർ ബഹളംവെച്ച് പുറത്തിറങ്ങിയതോടെ നായകൾ കടന്നുകളഞ്ഞു. തിരൂരങ്ങാടി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്….

ശക്തിയുള്ള മേഖലകളിൽ സീറ്റുകൾ ആവശ്യപ്പെടും; വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ സിപിഐ!
ന്യൂഡൽഹി: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ തീരുമാനിച്ച് സിപിഐ ദേശീയ കൗൺസിൽ യോഗം. കൂടുതൽ സീറ്റുകളിൽ വിജയം നേടാനുള്ള പ്രവർത്തനങ്ങളിലേക്കാണ് പാർട്ടി കടക്കുന്നത്. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടശേഷം ചേർന്ന ആദ്യ കൗൺസിൽ യോഗത്തിലാണ് പാർലമെന്‍ററി പ്രാതിനിധ്യമുറപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തീരുമാനം പാർട്ടി എടുത്തത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായിരുന്നു പാർട്ടി ദേശീയ കൗൺസിൽ ഡൽഹിയിൽ ചേർന്നത്.വിജയസാധ്യതയുള്ള മണ്ഡലങ്ങളും സ്ഥാനാർഥികളെയും കണ്ടെത്തി പ്രവർത്തനം ആരംഭിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ഫണ്ട് പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ബിജെപിക്കെതിരേ…

തുടക്കം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് മോശം വാർത്ത; ടീമിലെ വിദേശ സൂപ്പർ താരത്തിന് പരിക്ക്!
തങ്ങളുടെ കന്നി കിരീടം പ്രതീക്ഷിച്ചുകൊണ്ട് 2022-23 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞയാഴ്ച കൊച്ചിയിൽ ആരംഭിച്ച പ്രീ സീസൺ ക്യാമ്പിലേക്ക് അഡ്രിയാൻ ലൂണയടക്കമുള്ള വിദേശ താരങ്ങളെത്തിയിട്ടുണ്ട്. പ്രീ സീസൺ പരിശീലനം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനിടെ ഇപ്പോളിതാ ടീമിലെ വിദേശ താരങ്ങളിലൊരാൾക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിരിക്കുന്നു. ആരാധകർക്ക് വലിയ ആശങ്ക സമ്മാനിക്കുന്ന വാർത്തയാണിത്. ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജോഷ്വ സൊറ്റിരിയോയ്ക്കാണ് (Jaushua Sotirio) ഇപ്പോൾ…

ഇവരുടെ കരിയർ തീർന്നു, ഇനി ഒരിക്കലും ഇന്ത്യയ്ക്കായി കളിക്കില്ല; ലിസ്റ്റിൽ അഞ്ച് സൂപ്പർ താരങ്ങൾ!
കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ (Indian Cricket Team) ബിസിസിഐ പ്രഖ്യാപിച്ചത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സാധ്യത സംഘത്തിലുള്ള താരങ്ങളെ ഏഷ്യൻ ഗെയിംസിനുള്ള ടീമിലേക്ക് പരിഗണിച്ചില്ല. യുവ ഓപ്പണിങ് ബാറ്ററായ റുതുരാജ് ഗെയിക്ക്വാദ് നയിക്കുന്ന ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ ഒരുപറ്റം യുവ താരങ്ങൾ ഇടം പിടിച്ചിരുന്നു. അതേ സമയം സീനിയർ താരങ്ങളായ ചിലരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. ടി20 ഫോർമ്മാറ്റിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. സ്ക്വാഡിൽ സ്റ്റാൻഡ്ബൈ…

വരുംദിവസങ്ങളിൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇന്ന് മത്സ്യബന്ധനത്തിനും വിലക്ക്!
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒരിടത്തും അലേർട്ടുകൾ ഇല്ല. അതേസമയം കേരള തീരത്തും കർണാകട തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ 18 – 07 – 2023 (ചൊവ്വാഴ്ച) കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ,…

തൊഴില്‍, ഇഖാമ നിയമലംഘനം; ഒരാഴ്ചയ്ക്കിടെ സൗദിയില്‍ 11,915 വിദേശികള്‍ അറസ്റ്റില്‍!
റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ മേഖലകളില്‍ തൊഴില്‍, ഇഖാമ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 11,915 ഓളം പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരെ നിയമനടപടികള്‍ക്കു ശേഷം നാടുകടത്തും. ഇഖാമ നിയമലംഘനത്തിന് 6,359 പേരും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് 3,753 പേരും തൊഴില്‍ നിയമലംഘനത്തിന് 1,803…

വന്ദേ ഭാരത് ഇന്ന് വൈകും; കണ്ണൂരിൽ നിർത്തിയിട്ടത് ഒന്നരമണിക്കൂറോളം.
കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരിൽ കുടുങ്ങി. കാസർകോടുനിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് കണ്ണൂരിൽ കുടുങ്ങിയത്. ട്രെയിനിന്റെ കംപ്രസർ തകരാർ കാരണമാണ് യാത്രയ്ക്ക് തടസം നേരിട്ടതെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞത്. സാങ്കേതിക തകരാർ കാരണം 15 മിനിറ്റോളം വാതിൽ തുറക്കാനായില്ല. എസി പ്രവർത്തിക്കാതെ നിശ്ചലമായി. ഒന്നരമണിക്കൂറോളമാണ് കണ്ണൂരിൽ ട്രെയിൻ നിർത്തിയിട്ടത്. ടെക്‌നിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് പരിഹരിച്ച് അഞ്ചുമണിയോടെ ട്രെയിൻ കണ്ണൂർ വിട്ടു. എഞ്ചിനിൽനിന്നു വൈദ്യുതി ബന്ധമുള്ള കണക്ഷൻ…