ഫ്രാൻസിൽ കലാപം. ആയിര കണക്കിനു പേർ ഭരനകൂടത്തിനും പോലീസിനുമെതിരേ തെരുവിൽ ഇറങ്ങി. വലിയ തോതിൽ തീവയ്പ്പും ആക്രമണവും പോലീസിനെതിരായ നീക്കവും കൊണ്ട് ഫ്രാൻസ് ഒരു കലാപ ഭൂമിയാവുകയാണ്. കൗമാരക്കാരനായ ഒരാളേ പോലീസ് വെടിവയ്ച്ച് കൊന്നതാണ് കലാപത്തിനു കാരണം.17-കാരനായ നഹെൽ എന്ന ആളാണ് കൊല്ലപ്പെട്ടത്.നമുക്കറിയാം ഫ്രഞ്ച വിപ്ലവം മുതൽ ചരിത്രത്തിൽ വൈകാരികമായി പ്രതികരിക്കുന്നതിൽ മുന്നിലാണ് എന്നും ഫ്രഞ്ച് ജനത.
ഒരു ബാലനെ പോലീസ് വെടിവയ്ച്ച് കൊന്നപ്പോൾ അവിടെ ജനം ഒന്നാകെ തെരുവിൽ ഇറങ്ങിരിക്കുകയാണിപ്പോൾ.തുടർച്ചയായ നാലാമത്തെ ദിവസവും ഫ്രാൻസിൽ ആക്രമണങ്ങൾ തുടർന്നു. രാത്രിയിലും ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ.. പ്രതിഷേധത്തെ നേരിടാൻ ഫ്രാൻസ് വെള്ളിയാഴ്ച ലഘു കവചിത വാഹനങ്ങളുടെ പിന്തുണയോടെ 45,000 ഉദ്യോഗസ്ഥരെ വിന്യസിച്ചു.സർക്കാർ കണക്കുകൾ പ്രകാരം 492 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും 2,000 വാഹനങ്ങൾ കത്തിച്ചതും 3,880 തീവയ്പ്പും ഉണ്ടായി കഴിഞ്ഞു.
ചൊവ്വാഴ്ച പാരീസ് നഗരപ്രാന്തത്തിൽ ട്രാഫിക് സ്റ്റോപ്പിനിടെ നടന്ന വെടിവെപ്പിനെച്ചൊല്ലിയുള്ള അക്രമവും കലാപവും അടിച്ചമർത്താൻ ക്രാക്ക് പോലീസ് യൂണിറ്റുകളും മറ്റ് സുരക്ഷാ സേനകളും രാജ്യത്തുടനീളം വിന്യസിച്ചു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിദേശ പരിപാടികൾ വെട്ടി ചുരുക്കി രാജ്യത്ത് തിരികെ എത്തി.