മലയാളത്തിലെ വലിയ വിജയത്തിന് പിന്നാലെ തമിഴിലും റീമേക്ക് ചെയ്തു പുറത്തിറക്കിയ ചിത്രമാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത് വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ്. മലയാളത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവായ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ തന്നെയായിരുന്നു തമിഴിലും ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയത്. സിദ്ദിഖ് തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
അന്ന് പൊങ്കല്‍ റിലീസായി എത്തിയ ചിത്രത്തിന് എതിരാളിയായി ഉണ്ടായിരുന്നത് വിജയകാന്തിന്റെയും അജിത്തിന്റെയും രണ്ട് ചിത്രങ്ങള്‍. വിജയകാന്തിന്റെ വാഞ്ചിനാഥനും, അജിത്തിന്റെ ദീനയും. ചിത്രം വേണ്ട രീതിയില്‍ പ്രകടനം നടത്താത്തതില്‍ അന്നത്തെ ചിത്രത്തിലെനായകനായിരുന്ന വിജയ് ആശങ്ക പ്രകടിപ്പിച്ചതിനെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് സ്വര്‍ഗ ചിത്ര അപ്പച്ചന്‍ ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞവിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചിത്രം ആദ്യ ദിവസങ്ങളില്‍ മോശം പ്രകടനം ആയിരുന്നു. ചിത്രത്തിന്റെ എതിരാളിയായി ഇറങ്ങിയ അജിത്തിന്റെ ദീന എന്ന ചിത്രം ആയിരുന്നു കൂടുതല്‍ പ്രകടനം നടത്തിയത് എന്ന് തുടക്കത്തില്‍ ബോധ്യപ്പെട്ട വിജയ്, വളരെയധികം ആശങ്കപ്പെടുകയും തന്റെ ആശങ്ക നിര്‍മ്മാതാവിനോട് പങ്കുവെക്കുകയും ചെയ്തു. ആ സമയത്ത് തന്നെയായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത വിജയകാന്ത് ചിത്രം പുറത്തിറങ്ങിയത്.