ന്യൂഡല്‍ഹി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ച കേസില്‍ ടീസ്റ്റ സെറ്റല്‍വാദിനോട് കീഴടങ്ങാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ടീസ്റ്റയ്ക്ക് നിരാശ. കേസില്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന് യോജിക്കുവാന്‍ കഴിഞ്ഞില്ല. ഇതോടെ കേസ് വിശാല ബെഞ്ചിന് നല്‍കുവാന്‍ ചീഫ് ജസ്റ്റിസ് റഫര്‍ ചെയ്തു.
കേസ് ജസ്റ്റിസുമാരായ എ എസ് ഓക്ക, പ്രശാന്ത് കുമാര്‍ എന്നിവരാണ് പരിഗണിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകലില്‍ വ്യാജ തെളിവുണ്ടാക്കി സാക്ഷികളെ കൊണ്ട് അത് പറയിച്ചുവെന്ന് ആരോപണത്തിലാണ് കീഴടങ്ങാന്‍ സുപ്രിം കോടതി നിരീക്ഷിച്ചത്. അതേസമയം കീഴടങ്ങുവാന്‍ ഹൈക്കോടതിക്ക് അല്‍പം സമയം നല്‍കാമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഇതോടെ മൂന്നംഗ ബെഞ്ചിന് കേസ് കൈമാറുവാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അതേസമയം കേസ് ശനിയാഴ്ച രാത്രി തന്നെ പരിഗണിക്കണമെന്ന് ടീസ്റ്റയുടെ അഭീഭാഷകന്‍ അഭ്യര്‍ഥിച്ചു. ഇത് കോടതി അംഗീകരിച്ചു. ടീസ്റ്റയോട് എത്രയും വേഗം കീഴടങ്ങുവാന്‍ ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൂഴടങ്ങുവന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.