മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കുന്നത്തു നാട് എംഎല്‍എ വി. ശ്രീനിജന്‍ നല്കിയ കേസിൽ ഒളിവിൽ കഴിയുന്ന ഷാജൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ കസ്റ്റംസ് ആന്റ് എമിഗ്രേഷൻ വിഭാഗത്തിൽ അലർട്ട് നല്കിയിട്ടുണ്ട്. ഷാജനെ അറസ്റ്റ് ചെയ്യാൻ പോലീസ് 2 സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. ഷാജൻ സ്കറിയക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വാർത്ത ജന്മഭൂമിയാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.
വിമാനത്താവളത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതായും ജന്മഭൂമി റിപോർട്ടിൽ ഉണ്ട്.ഷാജനു ബ്രിട്ടനിൽ സ്വന്തമായി വീടുണ്ട്. അങ്ങോട്ട് കറ്റക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പോലീസിന്റെ നീക്കം.
വ്യാജ വാര്‍ത്ത നല്‍കി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎല്‍എ നല്‍കിയ പരാതിയിലാണ് കേസ്. എസ്‌സി-എസ്ടി പീഡന നിരോധന നിയമം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്. മറുനാടന്‍ മലയാളി സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ. റിജു എന്നിവരാണ് മറ്റു പ്രതികള്‍.ഇതിനിടെ ഷാജൻ സ്കറിയ ഈ മാസം ലക്നൗ കോടതിയിൽ ഹാജരാകണം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കുടുംബവും പ്രധാനമന്ത്രിയുടെ ഓഫീസും ആയി ബന്ധപ്പെട്ട് 8300 കോടിയുടെ അഴിമതി നടത്തി എന്ന വ്യാജവാർത്തയിലാണ് ലക്നൗ കോടതിയിലെ അറസ്റ്റ് വാറണ്ട് നിലവിൽ ഉള്ളത്. നോട്ട് നിരോധിച്ച് 13മത് ദിവസം അജിത് ഡോവലിന്റെ കുടുംബത്തിന്റെ അക്കൗണ്ടിൽ 8300 കോടി രൂപ എത്തി എന്നായിരുന്നു ഷാജൻ ഒരു വീഡിയോയിൽ പറഞ്ഞത്.