കുട്ടനാട്: വിദേശത്തുനിന്ന് ചികിത്സയ്ക്കായി എത്തിയ യുവാവിന് ബൈക്ക് അപടത്തില്‍ ദാരുണാന്ത്യം. ചമ്പക്കുളം മാടമ്പിതയ്യില്‍ പരേതനായ തോമസ് വര്‍ഗീസിന്റെയും അന്നമ്മ തോമസിന്റെയും മകന്‍ ബെന്നി തോമസ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ചമ്പക്കുളം പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കായി ബെന്ന് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്.
ബെന്നി സഞ്ചരിച്ച ബൈക്ക് തെന്നിവീണാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പിന്നാലെ എത്തിയ വാഹനയാത്രക്കാര്‍ ഉടന്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ്. മേരീസ് ബസിലിക്കയില്‍ വെച്ച് നടക്കും. ഭാര്യ: ജസ്‌ന, മക്കള്‍: ഏബല്‍, മീവല്‍.
ലാഭത്തിനപ്പുറം ജനങ്ങൾക്കാശ്വാസമായി സാമൂഹിക പ്രതിബദ്ധതോടെയാണ് സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും സഹകരണ അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡും പ്രളയവുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ സുപ്രധാന പങ്കു വഹിച്ചു. കൃഷി, തൊഴിൽ, ഭവന നിർമാണം തുടങ്ങിയ എല്ലാ മേഖലകളിലേക്കും സംഘങ്ങളുടെ പ്രവർത്തനം വ്യാപിച്ചു. വേൾഡ് കോപ്പറേറ്റിവ് മോണിറ്ററിംഗിന്റെ റാങ്കിങ് പ്രകാരം ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയ സഹകരണ സംഘം ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു എന്നത് അഭിമാനകരമാണ് ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായി സംസ്ഥാന സഹകരണ ബാങ്കും മാറി