അശരണരായ കുട്ടികൾ താമസിക്കുന്ന കളമശേരിയിലെ ആശാ ദീപം എന്ന സ്ഥാപനത്തിന്റെ അടുക്കളയ്ക്ക് ഉള്ളിൽ പുഴുക്കൾ. പുഴു പിടിച്ച ആഹാരം കുട്ടികൾക്ക് നല്കുന്നു എന്നും കേടായ സാധനങ്ങൾ നല്കുന്നു എന്നും വ്യാപക പരാതിയും ഉണ്ട്.
അശരണരായ കുട്ടികളേ താമസിപ്പിക്കുന്ന കളമശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആശാ ദീപം സ്ഥാപനത്തിനെതിരെയാണ് ഗുരുതര പരാതി.
ഇതിനുള്ളിൽ കുട്ടികൾ മദ്യം കുടിക്കുന്നു എന്നും കുട്ടികൾക്ക് പരിചരണം നല്കുന്നില്ലെന്നും തുറന്ന് പറയുകയാണിപ്പോൾ അവിടുത്തേ ജീവനക്കാരി തന്നെ. സ്ഥാപനത്തിൽ സ്റ്റാഫുകൾ വളരെയധികം കുറവാണ്, ഇത്തരം കുട്ടികളെ നോക്കാൻ അധികം ആളുകൾ ആവശ്യമാണ. പക്ഷെ ടീച്ചറെന്ന് പറഞ്ഞ് വരുന്നവരെക്കൊണ്ടാണ് എല്ലാ പണിയും ചെയ്യുന്നതെന്നും യുവതി.