Headlines

ഗിരിജാ തിയേറ്റർ ഉടമ ഡോ ഗിരിജക്ക് ഐക്യദാർഢ്യവുമായി സ്ത്രീ കൂട്ടായ്മ, സ്ത്രീകൾ കൂട്ടത്തോടെ എത്തി ഹൗസ് ഫുള്ളാക്കി.

തൃശൂർ . സൈബർ ആക്രമണങ്ങൾക്കിടെ ഗിരിജാ തിയേറ്റർ ഉടമ ഡോ ഗിരിജക്ക് ഐക്യദാർഢ്യവുമായി സ്ത്രീ കൂട്ടായ്മ. ഗിരിജാ തിയേറ്റർ ഞായറാഴ്ച സ്ത്രീകളാൽ നിറയുകയായിരുന്നു. ഞായറാഴ്ച മൂന്നു മണിയുടെ ഷോക്ക് സ്ത്രീകൾ കൂട്ടമായി എത്തി തിയറ്റർ ഹൗസ് ഫുള്ളാക്കി.

ജീവിതം പ്രതിസന്ധിയിലായ അവസ്ഥയിലായിൽ തിയേറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് പിന്തുണയുമായിട്ടായിരുന്നു സ്ത്രീ കൂട്ടായ്മയുടെ വരവ്. അത്യപൂർവമായ ഒരു ഐക്യദാർഢ്യപ്രകടനത്തിനാണ് തൃശൂർ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ‘ഞാൻ മാസങ്ങൾക്കുശേഷം സമാധാനം’ എന്നായിരുന്നു തിയേറ്റർ ഉടമയുടെ പ്രതികരണം.

വാർത്തയിലൂടെ ഗിരിജയുടെ അവസ്ഥ അറിഞ്ഞ് ചേംബർ ഓഫ് കൊമേഴ്സ് വനിതാവിഭാഗമാണ് പ്രത്യേക ഷോ പ്രഖ്യാപിച്ച് പിന്തുണയുമായെത്തുന്നത്. ചേംബർ ഓഫ് കൊമേഴ്സ്, വൈ ഡബ്ള്യു സി എ, മഹിളാമോർച്ച എന്നീ സംഘടനകൾക്കൊപ്പം തൃശൂരിലെ സ്ത്രീക്കൂട്ടായ്മകളും ടിക്കറ്റെടുത്ത് സിനിമ കാണാനെത്തുകയായിരുന്നു. ഗിരിജ തിയേറ്റർ പ്രവർത്തിക്കുന്ന പ്രദേശത്തെ റോസ് ഗാർഡൻ കോളനിയിലുള്ള കുടുംബാംഗങ്ങളും ഐക്യദാർഢ്യവുമായി എത്തിയിരുന്നു. സ്ത്രീയെന്ന നിലയിൽ സംരംഭകയുടെ വിഷമം അറിഞ്ഞപ്പോഴാണ് പിന്തുണയുമായി എത്തിയതെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു.

ഷോ തുടങ്ങുന്നതിന് മുൻപ് എത്തിയ നടൻ ഷറഫുദ്ദീൻ സിനിമ കഴിഞ്ഞു കാണികൾക്കൊപ്പം സമയം ചെലവിട്ട ശേഷമാണ് മടങ്ങുന്നത്. ഇതിനിടെ, തന്റെ പരാതിയിൽ സൈബർ പൊലീസ് മൊഴിയെടുത്തതായി ഡോ. ഗിരിജ പറഞ്ഞിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതിനും അക്കൗണ്ട് പൂട്ടിച്ചതിനും പിന്നിലാരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനിരിക്കുന്ന ഗിരിജ. സ്വന്തം തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനോ ബുക്കിങ്ങിനോ വേണ്ടി ഡോ. ഗിരിജ സാമൂഹികമാധ്യമത്തിൽ ഇടുന്ന പോസ്റ്റുകളെല്ലാം അസഭ്യവർഷവും പൂട്ടിക്കലും നേരിട്ടതോടെ തിയേറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *