തൃശൂർ: തൃശൂരിൽ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്. 58കാരിയായ ഭാര്യ ഗ്രേസി ഗുരുതരാവസ്ഥയിൽ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് ബാബു വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രക്തത്തിൽ കുളിച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ ഗ്രേസി, അയൽവീട്ടിൽ കയറിച്ചെന്നു. അയൽവാസികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വീട്ടിൽ ചെന്ന് നോക്കുമ്പോൾ ബാബു ജീവനൊടുക്കിയിരുന്നു
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പുതുകാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്.