ആലപ്പുഴ . ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ മുസ്ലിം സ്ത്രികൾ ഇന്ന് നേരിടുന്ന വിവേചനം ഇല്ലാതാകുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘നിയമം നടപ്പിലാക്കിയാൽ മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്ലിംകളിലെ ഒരു വിഭാഗം മാത്രമാണ് ഏക സിവിൽകോഡിനെതിരെ രംഗത്തുള്ളത്. ക്രിസ്ത്യൻ – മുസ്ലിം നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണം വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, ഏകീകൃത സിവിൽ കോഡിനെതിരെ പ്രചരണം ശക്തമാക്കാനുള്ള ശ്രമങ്ങളുമായി സിപിഎം മുന്നോട്ടുപോകുമ്പോൾ, സംസ്ഥാന കോൺഗ്രസിൽ ബില്ലിനെ ചൊല്ലിയുള്ള അവ്യക്തത ഇപ്പോള്തഴും നില നിൽക്കുകയാണ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ, നിലപാട് കേന്ദ്ര നേതൃത്വം വ്യക്തമാക്കുമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ പ്രതികരിച്ചിരിക്കുന്നത്.
ഇതിനിടെ, ദേശീയ തലത്തിൽ യുസിസിയെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുന്നത്. യുസിസിയെ പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി പാർട്ടികളും ഭരണകക്ഷിയിൽപ്പെടാത്ത നേതാക്കളും രംഗത്ത് വന്നിരിക്കുകയാണ്.