ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. 5 തവണ ഐപിഎൽ ചാമ്പ്യന്മാരായ ടീമിന് പക്ഷേ 2023 ൽ ചെറുതായി പിഴച്ചു. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ തകർന്നടിഞ്ഞ് അവർ ഐപിഎല്ലിൽ നിന്ന് പുറത്തായി.
പ്ലേ ഓഫിലെത്താൻ സാധിച്ചെങ്കിലും ആരാധകരെ പൂർണമായും തൃപ്തരാക്കുന്ന ഒരു പ്രകടനമായിരുന്നില്ല ഇക്കുറി മുംബൈയുടേത്. ചില താരങ്ങൾക്ക് ടീമിനൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞില്ല. ഇത് കൊണ്ടു തന്നെ അടുത്ത സീസണിൽ ടീമിൽ ചില അഴിച്ചു പണികളുമായാകും മുംബൈയെത്തുക. പ്രധാനമായും 4 പേർ പുറത്തേക്ക് പോകാനാണ് സാധ്യത. അതാരൊക്കെയെന്ന് നോക്കാം.
മുംബൈ ഇന്ത്യൻസിന്റെ പ്രധാന പേസ് ബൗളറായിരുന്ന ജോഫ്ര ആർച്ചർ പരിക്കേറ്റ് പുറത്തായപ്പോളായിരുന്നു പകരക്കാരനായി ക്രിസ് ജോർദാൻ ടീമിലെത്തിയത്. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റെന്ന ടാഗുമായി മുംബൈയിലെത്തിയ ഈ ഇംഗ്ലണ്ട് താരം പക്ഷേ അമ്പേ നിരാശപ്പെടുത്തി. ഡെത്ത് ഓവറുകളിലും പവർ പ്ലേ ഓവറുകളിലും താരം നന്നായി അടികൊണ്ടു. സത്യത്തിൽ ജോർദാനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് മുംബൈയ്ക്ക് തിരിച്ചടിയായെന്ന് തന്നെ പറയാം. ഇത് കൊണ്ടു തന്നെ അടുത്ത സീസണിൽ താരത്തെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കുമെന്ന് ഉറപ്പ്.

ദക്ഷിണാഫ്രിക്കൻ താരമായ മാർക്കോ ജാൻസന്റെ ഇരട്ട സഹോദരനാണ് ഡുവാൻ ജാൻസൻ. 2023 സീസണ് മുൻപുള്ള താരലേലത്തിൽ മുംബൈ ഇന്ത്യൻസിലെത്തിയ ഈ യുവ പേസർക്ക് ആകെ ഒരു കളിയിൽ മാത്രമാണ് ഇക്കുറി അവസരം ലഭിച്ചത്. ഇതിൽ 4 ഓവറുകളെറിഞ്ഞ താരം 53 റൺസ് വിട്ടു കൊടുത്തെങ്കിലും വിക്കറ്റുകളൊന്നും വീഴ്ത്താനായില്ല. അടുത്ത ഐപിഎൽ താരലേലത്തിൽ കൂടുതൽ മികച്ച വിദേശ താരങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പായതിനാൽ മുംബൈ ഈ താരത്തെ ഒഴിവാക്കുമെന്ന് തീർച്ച.
2022 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മോശമല്ലാത്ത പ്രകടനമായിരുന്നു ഹൃതിക്ക് ഷൊക്കീൻ പുറത്തെടുത്തത്. ഇത് കൊണ്ടു തന്നെ മുംബൈ ഇക്കുറി താരത്തെ ടീമിൽ നിലനിർത്തി. എന്നാൽ 2023 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷൊക്കീൻ തീർത്തും നിരാശപ്പെടുത്തി. 8 മത്സരങ്ങളിൽ അവസരം ലഭിച്ചിട്ടും വീഴ്ത്താനായത് വെറും 3 വിക്കറ്റുകൾ. എക്കോണമിയാവട്ടെ 9.84. പ്രകടനം ഇക്കുറി ഇത്ര മോശമായ സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസ് ഷൊക്കീനെ ഒഴിവാക്കുമെന്നാണ് കരുതപ്പെടുന്നത്.