Headlines

പടു കൂറ്റൻ പാറക്കല്ലുകൾ കാറുകൾക്ക് മുകളിൽ പതിച്ചു, 2 മരണം, 3 പേർക്ക് ഗുരുതര പരിക്ക്!

വാഹനങ്ങൾ കടന്നു പോകുന്നതിനിടെ ഒരു വശത്തുള്ള ഉയർന്ന മലകളിൽ നിന്ന് വലിയ പാറകൾ ഹൈവേയിൽ പതിച്ച് അപകടം. പടു കൂറ്റൻ പാറക്കല്ലുകൾ കാറുകൾക്ക് മുകളിൽ പതിച്ച് 2 പേർക്ക് ജീവൻ നഷ്ടമായി. അതീവ വേഗത്തിലാണ് കല്ലുകൾ വന്നു വീണത്. ഈ കാറുകൾ പൂർണമായും തകർന്നു.
തകർന്ന കാറുകൾക്ക് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു

5 സെക്കൻഡിനുള്ളിൽ രണ്ട് വലിയ കല്ലുകൾ ഒന്നിന് പുറകെ ഒന്നായി മൂന്ന് കാറുകൾക്ക് മുകളിൽ വീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് കാറുകളുടെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു. നാഗാലാൻഡിലെ കൊഹിമ-ദിമാപൂർ ഹൈവേയിലായിരുന്നു സംഭവം. അപകടത്തിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായി.

ദിമാപൂരിലെ ചുമോകെഡിമയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ദിമാപൂരിലെ ഓൾഡ് ചുമോകെഡിമ പോലീസ് ചെക്ക് ഗേറ്റിന് മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് 5:30 നാണ് അപകടമുണ്ടായതെന്ന് ദിമാപൂർ പോലീസ് കമ്മീഷണർ കെവിതുതോ സോഫി പറഞ്ഞു. അപകടത്തിൽ നാല് വാഹനങ്ങൾ തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *