കോഴ്സുകളുടെ ആവശ്യകതയും ഇൻഡസ്ട്രി ഡിമാൻഡും മനസിലാക്കി കൊണ്ടുള്ള ഒരു സ്കിൽ എക്കോസിസ്റ്റമാണ് അസാപിനുള്ളത്. യുവതലമുറയ്ക്ക് തൊഴിൽ ഉറപ്പാക്കുക എന്നതാണ് അസാപിൻ്റെ ലക്ഷ്യം. തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമായാണ് ASPIRE തൊഴിൽ മേള
ജൂലൈ 10 2023ന് തിരുവന്തപുരം കഴക്കൂട്ടത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് ഈ പ്ലേസ്മെന്റ് ഡ്രൈവ് നടക്കുന്നത്. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും.
ബി ടെക്, എം ടെക് അവസാന വർഷ വിദ്യാർത്ഥികൾ, ബികോ എംകോ, എംസിഎ, ബിബഎ, എംബിഎ, ബിഎസ്സി, എംഎസ് സി ബിരുദധാരികൾ എന്നിവർക്ക് പുത്തൻ ജോലി സാധ്യതകൾ ആസാപ്പിലൂടെ കണ്ടെത്താം
ASAP കേരളയിൽ പരിശീലനം നേടിയവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്, അല്ലാത്തവർക്ക് 200 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസിലുള്ള ഫോട്ടോകൾ, രജിസ്ട്രേഷൻ ഫീസ് അടച്ച രസീത്, ആസാപ് ട്രെയിനിങ് കഴിഞ്ഞവർ അതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
മുൻനിര, ബഹുരാഷ്ട്ര ടെക്ക്, ബാങ്കിങ് കമ്പനികളാണ് തൊഴിൽ അവസരങ്ങളുമായി മേളയിൽ എത്തുന്നത്. തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ഈ മേളയിൽ പങ്കെടുക്കാം.