Headlines

ആഴ്ചകളായി ഉറങ്ങിയിട്ട്. ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി! അനുശോചിച്ച് സ്റ്റാലിൻ.

ചെന്നൈ: കോയമ്പത്തൂർ ഡിഐജി സി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ക്യാമ്പ് ഓഫീസിലായിരുന്നു ആത്മഹത്യ. രാവിലെ പ്രഭാതനടത്തത്തിന് ശേഷം തിരികെയെത്തിയ വിജയകുമാർ ഗണ്‍മാന്‍റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമല്ല. വിജയകുമാർ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 6.45 ഓടെയാണ് നടത്തത്തിന് ശേഷം വിജയകുമാർ ക്യാമ്പ് ഓഫീസിലെത്തിയത്. ഇതിന് പിന്നാലെ 6.50 ഓടെ ഇദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെത്തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഏതാനും ആഴ്ചകളായി തനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെന്നും കടുത്ത വിഷാദത്തിലായിരുന്നുവെന്നും വിജയകുമാർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. കഴിഞ്ഞ ജനുവരി ആറിനാണ് കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്. വിജയകുമാറിന്‍റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *