Headlines

ആലപ്പുഴയില്‍ ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് 15 വയസ്സുകാരന്‍ മരിച്ചു!

ആലപ്പുഴ. കേരളത്തില്‍ ആപൂര്‍വ രോഗം ബാധിച്ച് 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി സ്വദേശിയായ ഗുരുദത്താണ് അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് മരിച്ചത്. ഗുരുദത്ത് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഈ രോഗം ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സലയിലായിരുന്നു. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകനാണ് ഗുരുദത്ത്.


നെയ്‌ഗ്ലെറിയ ഫൗളറി എന്ന ഇനം അമീബിയ ശിരസില്‍ എത്തുമ്പോഴാണ് രോഗം ബാധിക്കുക. ഇത്തരം സൂക്ഷ്മ ജീവികള്‍ ചെളി നിറഞ്ഞ ജലാശയത്തിലാണ് കണ്ടുവരുന്നത്. ചെളി നിറഞ്ഞ വെള്ളത്തില്‍ കുളിക്കുമ്പോള്‍ ഇത് മൂക്കിലൂടെ തലച്ചോറില്‍ എത്തിയാണ് മാരകമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതേ രോഗം ആലപ്പുഴയില്‍ 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണു നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി ശരീരത്തില്‍ പ്രവേശിക്കുന്നു. പനി തലവേദന. ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന ലക്ഷ്ണങ്ങള്‍. ഇത്തരം രോഗം തടയുവാന്‍ മലിന വെള്ളത്തില്‍ കുളിക്കുന്നത് ഒഴുവാക്കണം. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നത് ഒഴുവാക്കണം. മലിന ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *