Headlines

64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍.

മലപ്പുറം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 1079 ഗ്രാം സ്വര്‍ണം പിടികൂടി പോലീസ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സ്വദേശിയായ അബ്ദുറഹിമാനെ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഇയാള്‍ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്തുവാന്‍ ശ്രമിച്ചത്.

ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍ നിന്നുള്ള വിമാനത്തിലാണ് അബ്ദുള്‍ റഹിമാന്‍ എത്തിയത്. മലപ്പുറം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ആദ്യം പ്രതി സ്വര്‍ണം കൈവശമില്ലെന്ന് പറഞ്ഞു.

തുടര്‍ന്ന് പ്രതിയില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ച് എക്‌സേറെ പരിശോധന നടത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് തുടരന്വേഷണം നടത്തുമെന്നും സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും കസ്റ്റംസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മലപ്പുറം പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *