കോട്ടയത്ത് കോടതി ഉത്തരവുമായി വന്ന ബസുടമ രാജ്‌മോഹനെ സിഐടിയുക്കാർ മർദിക്കുന്നതു കൈയ്യുംകെട്ടി നോക്കി നിന്ന പോലീസുകാർ മറു പാടി പറയേണ്ടി വരും. പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പോലീസുകാർ കോടതി ഉത്തരവ് മാനിച്ചില്ല ,ബസുടമയ്ക്കു സുരക്ഷാ നൽകാതിരുന്നതിലൂടെ കോടതിയെയാണ് അപമാനിച്ചത്. അടിയേറ്റത് ബസുടമയ്ക്കല്ല, കോടതിയുടെ മുഖത്താണെന്നും ഹൈക്കോടതി പറയുകയുണ്ടായി.
ബസ് പുറത്തിറക്കാൻ സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ബസുടമയ്‌ക്ക് സുരക്ഷ നൽകാതിരുന്ന പോലീസിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും എന്തും ചെയ്യുമെന്ന സന്ദേശമാണ് സമൂഹത്തിന് ഇത് നൽകുന്നത്.
സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി .അന്വേഷണമുൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കണം. അന്വേഷണത്തിന് നേതൃത്വം നൽക്കുന്ന ഡിവൈ.എസ്.പിക്കാണ് നിർദ്ദേശം നൽകിയത്. പോലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംഘർഷം എങ്ങനെ ഉണ്ടായി? ഹർജിക്കാരന് എങ്ങനെ മർദ്ദനമേറ്റുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കണം.
കോടതിയിലും ലേബർ ഓഫീസറിനു മുന്നിലും തോറ്റാൽ എല്ലാ തൊഴിലാളി യൂണിയനും സ്വീകരിക്കുന്ന നടപടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായെന്നും നടന്നത് നാടകമായിരുന്നുവോയെന്നും കോടതി ചോദിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയും സൈനികനുമായിരുന്ന രാജ്‌മോഹനെയാണ് സി.ഐ.ടി.യു നേതാവ് പേലീസിന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചത്. കോടതി ഉത്തരവോടെ ബസിറക്കാൻ വരികയും സി.ഐ.ടി.യു ബസിൽ കുത്തിയിരുന്ന കൊടികൾ എടുത്തു മാറ്റുന്നതിനിടെ സിഐടിയു നേതാവ് മർദിക്കുകയുമായിരുന്നു
കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം വിട്ടുനൽകിയ വ്യക്തിയാണ് രാജ് മോഹൻ അങ്കണവാടിയും സ്‌കൂളും നിർമ്മിക്കാൻ രാജ്‌മോഹൻ നൽകിയത് ഒന്നരയേക്കർ ഭൂമിയാണ്. കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്കാണ് പൊതുപ്രവർത്തകൻ കൂടിയായ രാജ് മോഹൻ കൈത്താങ്ങായത്. തന്റെ 40 സെന്റ് സ്ഥലം ഇയാൾ വീടില്ലാത്തവർക്ക് സൗജന്യമായി നൽകിയിരുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കിളിരൂർ കുന്നുംപുറം പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കാനാണ് സ്ഥലം നൽകിയത്. 2021 ഫെബ്രുവരിയിലായിരുന്നു സംഭവം.