Headlines

യാത്രക്കാരുടെ തിരക്ക് ; സൗദി എയർലൈൻസ് 74 ലക്ഷത്തിലധികം സീറ്റുകൾ ലഭ്യമാക്കും!

പത്രണ്ട് മാസം 32,400 ലേറെ വിമാന സർവിസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കങ്ങൾ. സർവീസുകളുടെ എണ്ണത്തിൽ നാലു ശതമാനം വർധനവ് ആണ് ഈ കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര മേഖലയിൽ 42 ലക്ഷത്തിലധികം സീറ്റുകളുടെ വർധനവാണ് സൂചിപ്പിക്കുന്നത്. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം പറയുന്നത്. അന്താരാഷ്ട്ര വിമാന സർവിസുകളുടെ സീറ്റുകളുടെ എണ്ണത്തിൽ 16 ശതമാനം വർധനവുണ്ട്.

14,800 ലധികം അന്താരാഷ്ട്ര സർവിസ് നടത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. സർവിസുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സെക്ടറിൽ 17,600 സർവിസുകളിൽ 32 ലക്ഷത്തിലേറെ സീറ്റുകൾ യാത്രക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. സൗദിയ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്.

തിരക്കുകളുള്ള സീസണുകളിൽ വിമാന സർവിസുകൾ വർധിപ്പിക്കുകയും, യാത്രക്കാർക്ക് സുഗമമായ സേവനം ലഭ്യമാക്കാനും സൗദിയ എയർലൈൻസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും കമ്പനി സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹീം അൽകാഷി പറഞ്ഞു. സൗദിയ എയർലൈൻസ് വഴി യാത്ര ചെയ്യുന്ന എല്ലാവർക്കും മികച്ച സേവനം നൽകാനും കൂടെ നല്ല യാത്ര അനുഭവം പകർന്നു നൽകാനും ആണ് കമ്പനി ശ്രമിക്കുന്നത്. ഓരോ വിമാനയാത്രയും ഷെഡ്യൂൾ ചെയ്യുന്ന അത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *