കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) ആരാധകര്‍ക്ക് ആശ്വസിക്കാം. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മണിപ്പൂര്‍ സ്വദേശിയായ താരം ക്ലബ് വിടില്ലെന്ന് ഉറപ്പായി. ഐ എസ് എല്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സായിരുന്നു താരത്തിനെ നോട്ടം വെച്ചത്. 22 കാരനായ സെന്റര്‍ ബാക്ക് റൂയിവ ഹോര്‍മിപാമാണ് ( Hormipam Ruiva ) കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിടില്ലെന്ന് ഏകദേശം ഉറപ്പായത്.
2023 – 2024 സീസണിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ റൂയിവ ഹോര്‍മിപാമിനെ കൈമാറി പകരം മറ്റൊരു താരത്തിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമിച്ചിരുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും റൈറ്റ് ബാക്ക് താരവുമായ പ്രിതം കോട്ടലുമായി സ്വാപ് ഡീലിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമിച്ചത്. എന്നാല്‍, സ്വാപ് ഡീലില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സിനു പണം കൈമാറേണ്ടി വരുമെന്നതിനാല്‍ അത് മുന്നോട്ടു പോയില്ല
അതേസമയം, മറ്റൊരു ട്രാന്‍സ്ഫര്‍ സാധ്യത മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മില്‍ തുറക്കപ്പെട്ടിട്ടുണ്ട്. സഹല്‍ അബ്ദുള്‍ സമദിനെ കൈമാറുകയും പ്രിതം കോട്ടല്‍ അല്ലെങ്കില്‍ ലിസ്റ്റണ്‍ കൊളാസോ എന്നിവരില്‍ ഒരാളെ കൊച്ചിയില്‍ എത്തിക്കുക എന്നതുമാണ് ഇപ്പോള്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ ചര്‍ച്ച.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) താരം ക്ലബ് വിടില്ലെന്ന് ഉറപ്പായി. 2023 – 2024 പ്രീ സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്വാപ് ഡീലിനായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ കണ്ട താരമാണ് ക്ലബ് വിടില്ലെന്ന് ഏകദേശം ഉറപ്പായത്.
Ruivah Hormipam
റൂയിവ ഹോർമിപാം
Follow
ഹൈലൈറ്റ്:
ഹോർമിപാം ക്ലബ് വിടില്ല
ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിനായി അന്വേഷണം നടന്നിരുന്നു
2023 – 2024 സീസണിനു മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാര്‍ പുതുക്കി
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) ആരാധകര്‍ക്ക് ആശ്വസിക്കാം. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മണിപ്പൂര്‍ സ്വദേശിയായ താരം ക്ലബ് വിടില്ലെന്ന് ഉറപ്പായി. ഐ എസ് എല്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സായിരുന്നു താരത്തിനെ നോട്ടം വെച്ചത്. 22 കാരനായ സെന്റര്‍ ബാക്ക് റൂയിവ ഹോര്‍മിപാമാണ് ( Hormipam Ruiva ) കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിടില്ലെന്ന് ഏകദേശം ഉറപ്പായത്.
2023 – 2024 സീസണിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ റൂയിവ ഹോര്‍മിപാമിനെ കൈമാറി പകരം മറ്റൊരു താരത്തിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമിച്ചിരുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും റൈറ്റ് ബാക്ക് താരവുമായ പ്രിതം കോട്ടലുമായി സ്വാപ് ഡീലിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമിച്ചത്. എന്നാല്‍, സ്വാപ് ഡീലില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സിനു പണം കൈമാറേണ്ടി വരുമെന്നതിനാല്‍ അത് മുന്നോട്ടു പോയില്ല.
ചുനി ഗോസ്വാമി, ക്രിക്കറ്റും കളിച്ച ഇന്ത്യയുടെ ഫുട്ബോൾ സൂപ്പർ സ്റ്റാർ
അതേസമയം, മറ്റൊരു ട്രാന്‍സ്ഫര്‍ സാധ്യത മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മില്‍ തുറക്കപ്പെട്ടിട്ടുണ്ട്. സഹല്‍ അബ്ദുള്‍ സമദിനെ കൈമാറുകയും പ്രിതം കോട്ടല്‍ അല്ലെങ്കില്‍ ലിസ്റ്റണ്‍ കൊളാസോ എന്നിവരില്‍ ഒരാളെ കൊച്ചിയില്‍ എത്തിക്കുക എന്നതുമാണ് ഇപ്പോള്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ ചര്‍ച്ച.
രാഹുലിനും കേരള ബ്ലാസ്റ്റേഴ്സ് മടുത്തു? ടീം നൽകിയ പുതിയ കരാർ ഓഫർ താരം നിരസിച്ചതായി സൂചന
അതു മാത്രമല്ല, 2023 – 2024 പ്രീ സീസണില്‍ റൂയിവ ഹോര്‍മിപാമുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കരാര്‍ പുതുക്കി. പുതിയ കരാര്‍ പ്രകാരം റൂയിവ ഹോര്‍മിപാം 2027 മേയ് 31 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യില്‍ തുടരും. 2021 മുതലാണ് റൂയിവ ഹോര്‍മിപാം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരമായത്. ഇന്ത്യന്‍ ആരോസില്‍ നിന്നായിരുന്നു റൂയിവ ഹോര്‍മിപാം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യില്‍ എത്തിയത്. സെന്റര്‍ ബാക്കില്‍ ക്രൊയേഷ്യന്‍ താരം മാര്‍ക്കൊ ലെസ്‌കോവിച്ചുമായി റൂയിവ ഹോര്‍മിപാമിന്റെ കൂട്ടുകെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കരുത്താണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്കു വേണ്ടി ഇതുവരെ ആകെ 38 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.