Headlines

എത്തിയത് സുഹൃത്തിന്റെ വീട്ടിലെ മാമോദീസ കൂടാൻ, തിരിച്ചുപോയത് നാലുലക്ഷത്തിന്റെ സ്വർണം മോഷ്ടിച്ച്, കുട്ടിയുടെ ദേഹത്തുള്ള സ്വർണം പോലും അഴിച്ചെടുത്തു!

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലൈസുൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി സ്വദേശി റംസിയയെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് 6 നാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് കുട്ടി ധരിച്ചതും കൂടാതെ ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരിയിലാണ് സൂക്ഷിച്ചതുമാണ് പ്രതി മോഷ്ടിച്ചത്.

മോഷ്ടിയ്ക്കപ്പെട്ട ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവടങ്ങളിലെ ജ്വല്ലറി ഫിനാൻസ് സ്ഥാപനങ്ങളിൽനിന്നും പോലീസ് കണ്ടെടുത്തു. നാലുലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐ പിജെ കുര്യാക്കോസ്, എഎസ്ഐ ശിവദാസ്, എസ്സിപിഒ സെബാസ്റ്റ്യൻ, സി.പി.ഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *