തിരുവനന്തപുരം∙ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ എണ്ണം രണ്ടായി. പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെര്‍ണാണ്ടസാണ് മരിച്ചത്. പുലിമുട്ടിനിടയില്‍ കുടുങ്ങി കിടന്ന മൃതദേഹം ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്.
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിനിടെയാണ് പുലിമുട്ടിന്റെ അടിയില്‍ മൃതദേഹം കണ്ടത്. പുലിമുട്ടിന്റെ അടിയിലായത് കൊണ്ട് കയറിട്ടും മറ്റും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.
തിങ്കളാഴ്ച പുലർച്ചെയാണ് ബോട്ട് മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ സിസിലിന്റെ (40) മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മറ്റു 2 പേർക്കായി തിരച്ചിൽ തുടരുന്നു.