കണ്ണൂർ: തോട്ടടയിൽ കണ്ടെയ്നർ ലോറിയിൽ ടൂറിസ്റ്റ് ബസിടിച്ചു മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞവളപ്പ് സ്വദേശി അഹമ്മദ് സാബിക്കാ (27) ണ് മരിച്ചത്. സാബിക്കിനെ ബന്ധുക്കൾ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിയാണ് തിരിച്ചറിഞ്ഞത്
ഗൾഫിൽ നിന്നും ഈയ്യടുത്തകാലത്താണ് സാബിക്ക് നാട്ടിലെത്തിയത്. എറണാകുളത്തേക്ക് കല്ലട ടൂറിസ്റ്റ് ബസിൽ തിങ്കളാഴ്ച്ച രാത്രിയോടെ കാഞ്ഞങ്ങാട്ടു നിന്നുമാണ് ഇയാൾ കയറിയത്.
ചൊവ്വാഴ്ച്ച അർധരാത്രി 12.45 നാണ് കല്ലട ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ – തലശേരി ദേശീയ പാതയിലെ തോട്ടട ടൗണിലാണ് അപകടമുണ്ടായത്. 24 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ സ്ത്രീ ഉൾപ്പെടെയുള്ള രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. ഇവർ ചാല മിംമ്സ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് ഭൂരിഭാഗം ആളുകള്‍ക്കും വയറിലാണ് പരിക്കേറ്റത്. മംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയ്ക്ക്പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ടെയ്നർ ലോറി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസിന്റെ പിറകുവശമാണ് കണ്ടെയ്നർ ലോറിയുടെ മുൻഭാഗത്ത് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ലോറി തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ബസിന്റെ ഇടിയേറ്റ ഭാഗത്താണ് അഹ്മദ് സാബിക്ക് ഇരുന്നത്. മൂന്നുതവണ ബസ് റോഡിൽ മൂന്നുതവണ തലകീഴായി മറിഞ്ഞിരുന്നതായി പ്രദേശവാസികൾ പറയുന്നു. അഹ്മ്മദ് സാബിക്ക് കല്ലട ട്രാവൽസിൽ കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹം അവിടെ എത്താത്തതിനെതിരെ തുടർന്നാണ് ബന്ധുക്കൾ തെരച്ചിൽ തുടങ്ങിയത്.