Headlines

സംസ്ഥാനങ്ങൾക്ക് പ്രകൃതി ദുരന്തങ്ങൾ നേരിടാൻ 7,532 കോടി അനുവദിച്ച് കേന്ദ്രസർക്കാർ!

ന്യൂഡൽഹി : അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. പ്രളയവും വെള്ളപ്പൊക്കവും മറ്റും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ നികത്താൻ സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) മതിയായ പണം ലഭ്യമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.


വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി വിനിയോഗിച്ച തുകയുടെ കണക്കുകൾ സമർപ്പിക്കാതെ തന്നെ ഇനിമുതൽ ഫണ്ട് ലഭ്യമാകും. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനായി കേന്ദ്രസർക്കാർ നേരത്തെ 34,140 കോടി രൂപയാണ് അനുവദിച്ചിരുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകൾക്കായി സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച കേന്ദ്ര വിഹിതത്തിന്റെ ആകെ തുക ഇതോടെ 42,366 കോടി രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *