Headlines

അനിൽ അംബാനിയുടെ കമ്പനി ഹിന്ദുജ കരകയറ്റുമോ? 8,200 കോടി രൂപ സമാഹരിക്കാൻ ശ്രമം.

റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കാൻ തയ്യാറായി ഹിന്ദുജ ഗ്രൂപ്പ്. ഇതിനായി ഫണ്ട് സമാഹരിക്കുന്നതിനായി ഹിന്ദുജ കുടുംബം 100 കോടി ഡോളർ വരെ സമാഹരിക്കുന്നു. ഏകദേശം 8,200 കോടി രൂപയോളം വരുമിത്.
ലേലത്തിന് ആവശ്യമായ അനുമതി ഹിന്ദുജ ഗ്രൂപ്പിന് ലഭിക്കണമെങ്കിൽ നിക്ഷേപം ഉറപ്പാകണം. ഫാറലോൺ ക്യാപിറ്റൽ, ഓക്‌ട്രീ, ആരെസ് ഏഷ്യ, സെർബറസ് എന്നിവ ഉൾപ്പെടെയുള്ള നിക്ഷേപകരുമായി ചർച്ചകൾ നടക്കുന്നതായാണ് സൂചന.


റിലയൻസ് ക്യാപിറ്റലിൻെറ ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഓഹരികളിൽ ഉൾപ്പെടെ നിക്ഷേപം നടത്താൻ ആണ് ഹിന്ദുജ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഫണ്ട് സമാഹരിക്കാനും ഏറ്റെടുക്കലിനും മൂന്ന് മുതൽ ആറ് മാസം വരെ സമയം വേണ്ടി വന്നേക്കും എന്ന് റിപ്പോർർട്ടുകൾ.

കമ്പനി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ അനുമതികളും നേടേണ്ടതുണ്ട്. അതേപോലെ ധനസമാഹരണം നടത്തുന്ന കമ്പനികളുടെ അന്തിമ പട്ടികയിലും വ്യത്യാസം വരാം. ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ ഇൻഡസ്ഇൻഡ് ഇൻറർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് ആണ് പാപ്പരത്വ നിയമപ്രകാരം 9,650 കോടി രൂപയുടെ റെസല്യൂഷൻ പ്ലാൻ റിലയൻസ് ക്യാപിറ്റലിന് നൽകിയത്. കടക്കെണിയിലായ റിലയൻസിൻെറ വായ്പക്കാർ ഇത് അംഗീകരിച്ചതായി ഹിന്ദുജ ഗ്രൂപ്പ് അറിയിച്ചു

ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡ് (ഐബിസി) പ്രകാരം സെൻട്രൽ ബാങ്ക് പാപ്പരത്വ നടപടികൾ ആരംഭിച്ച മൂന്നാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് റിലയൻസ് ക്യാപിറ്റൽ. കൊൽക്കത്ത ആസ്ഥാനമായുള്ള ശ്രീ ഗ്രൂപ്പ്, ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ എന്നിവയായിരുന്നു മറ്റ് രണ്ട് കമ്പനികൾ.

ഉയർന്ന കടബാധ്യതയും കമ്പനിയിലെ മാനേജ്മന്റ് പ്രശ്‌നങ്ങളും കണക്കിലെടുത്ത് 2021 നവംബർ 29-ന് ആർബിഐ റിലയൻസ് ക്യാപിറ്റൽ ബോർഡ് അസാധുവാക്കുകയായിരുന്നു.
ഡിസംബറിൽ നടന്ന ആദ്യ ലേലത്തിൽ, ടോറന്റ് ഇൻവെസ്റ്റ്‌മെന്റ് ആണ് കമ്പനിക്ക് ഏറ്റവും ഉയർന്ന ഓഫർ നൽകിയത്. 8,640 കോടി രൂപയായിരന്നു. ഹിന്ദുജ ഗ്രൂപ്പ് 8,110 കോടി രൂപയാണ് വാഗ്ദാവം ചെയ്ത്ത്. ഹിന്ദുജ ഗ്രൂപ്പ് പിന്നീട് 9,000 കോടി രൂപയുടെ പുതുക്കിയ ലേലത്തുക പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഐഐഎച്ച്എൽ 9650 കോടി രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *