Headlines

ശമ്പളമില്ല, കൂലിപ്പണിക്ക് പോകാൻ അവധി വേണം, പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ.

തൃശ്ശൂര്‍:ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് അവധി ചോദിച്ചത്. മൂന്ന്ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടത്.


വീട്ടിലെ ദൈനംദിന ചെലവിന് പോലും കാശില്ലെന്ന് അജു പറഞ്ഞു. ഗതികേടു കൊണ്ട് പ്രതിഷേധിച്ചതാണെന്ന് അജു വ്യക്തമാക്കി. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്ന് അജു പറയുന്നു. കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് അപേക്ഷ പിൻവലിച്ചു. കെഎസ്ആർടിസിയെ മോശമായി ചിത്രീകരിച്ചതല്ലെന്നും തന്റെ അന്ന ദാതാവാണ് കെഎസ്ആർടിസി എന്നും അജു പ്രതികരിച്ചു.

അതേസമയം, ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക് കടക്കുകയാണ്. സിഎംഡി ഓഫീസ് ഉപരോധിക്കാനാണ് ജിവനക്കാരുടെ തീരുമാനം. സമരം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇടതുപക്ഷ യൂണിയനായ സിഐടിയുവും സമരത്തിലേക്ക് കടക്കുന്നെന്നാണ് വിവരം. ജൂൺ മാസത്തെ ശമ്പളമാണ് മുടങ്ങിയത്.


കളക്ഷൻ കുറഞ്ഞതിനാലാണ് ശമ്പളം മുടങ്ങിയതെന്നാണ് മാനേജ്മെന്റ് പറയുന്നത്. സർക്കാർ സഹായം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യും. ഇന്ന് സർക്കാർ സഹായം ലഭിക്കുമെന്നും സിഎംഡി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *