2023 സീസണ്‍ വിംബിള്‍ഡണ്‍ ( 2023 Wimbledon ) ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്ന് ഇന്നറിയാം. ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസും രണ്ടാം നമ്പറായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനല്‍ ടിക്കറ്റിനായി ഇന്ന് സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങും.
അതേസമയം, നാളെ വനിതാ സിംഗിള്‍സ് ഫൈനല്‍ പോരാട്ടം അരങ്ങേറും. ടുണീഷ്യയുടെ ആറാം സീഡായ ഒണ്‍സ് ജബേറും ചെക് റിപ്പബ്ലിക്കിന്റെ മാര്‍കേത്ത വൊന്ദ്രോഷോവയും തമ്മില്‍ ഏറ്റുമുട്ടും. സീഡ് ഇല്ലാത്ത ഒരു താരം വനിതാ സിംഗിള്‍സ് ഫൈനലില്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ പ്രവേശിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടാം സീഡായ ബെലാറൂസിന്റെ അര്യന സബലെങ്കയെ കീഴടക്കിയാണ് ഒണ്‍സ് ജബേര്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6 – 7 ( 7 – 5 ), 6 – 4, 6 – 3.
യുക്രെയ്‌നിന്റെ എലെന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മാര്‍കേത്ത വൊന്ദ്രോഷോവയുടെ സെമി ഫൈനല്‍ പ്രവേശം. ഇരുവരും സീഡ് ഇല്ലാത്ത താരങ്ങളാണ്. സ്‌കോര്‍ : 6 – 3, 6 – 3. 24 കാരിയായ മാര്‍കേത്ത വൊന്ദ്രോഷോവ വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യമാണ്. 2019 സീസണില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇടം നേടിയിരുന്നു. കന്നി ഗ്രാന്‍സ് ലാം കിരീടമാണ് മാര്‍കേത്ത വൊന്ദ്രോഷോവ ലക്ഷ്യം വെയ്ക്കുന്നത്.
അതേസമയം, ടുണീഷ്യക്കാരിയായ ഒണ്‍സ് ജബേര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2022 ലും ഒണ്‍സ് ജബേണ്‍ ഫൈനലില്‍ ഇടം നേടിയിരുന്നു. 2022 യു എസ് ഓപ്പണിന്റെ ഫൈനലിലും കളിച്ചെങ്കിലും ഇതുവരെ ഒരു ഗ്രാന്‍സ് ലാം കിരീടം എന്ന നേട്ടം ഒണ്‍സ് ജബേറിനു സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
പുരുഷ സിംഗിള്‍സ് സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറും സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യന്‍ സമയം വൈകുന്നേരം ആറിന് ഇരുവരും തമ്മിലുള്ള പോരാട്ടം ആരംഭിക്കുക. യാനിക് സിന്നര്‍ എട്ടാം സീഡ് താരമാണ്. 24 -ാം ഗ്രാന്‍സ് ലാം കിരീടമാണ് രണ്ടാം സീഡായ നൊവാക് ജോക്കോവിച്ച് ലക്ഷ്യം വയ്ക്കുന്നത്. ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസും മൂന്നാം സീഡയ റഷ്യയുടെ ഡാനില്‍ മെദ് വദേവും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.