Headlines

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഞെട്ടി, ടീം ക്യാമ്പിലൊരു സർപ്രൈസ് താരം; പിന്നാലെ ക്ലബ്ബിന്റെ സ്ഥിരീകരണം!

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) ക്യാമ്പില്‍ ഒരു പുതിയ താരം. 2023 – 2024 പ്രീ സീസണ്‍ പരിശീലന ക്യാമ്പിലാണ് ഇതുവരെ കാണാത്ത ഒരു കളിക്കാരനെ കണ്ടത്. അതോടെ അതാരാണ് എന്നറിയാനുള്ള അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി തന്നെ പുതിയ കളിക്കാരന്‍ ആരാണെന്ന സ്ഥിരീകരണവുമായി രംഗത്ത് എത്തി.


നൈജീരിയയില്‍ നിന്നെത്തിയ ജെസ്റ്റിന്‍ ഒജൊക എമ്മാനുവല്‍ ( Justine Ojoka Emmanuel ) എന്ന കളിക്കാരനാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പ്രീ സീസണ്‍ ക്യാമ്പില്‍ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്കൊപ്പം പ്രീ സീസണ്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ മാത്രമാണ് ജെസ്റ്റിന്‍ ഒജൊക എമ്മാനുവല്‍ എത്തിയത്. പ്രീ സീസണ്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ജെസ്റ്റിന്‍ ഒജൊക എമ്മാനുവലിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആശംസകള്‍ അറിയിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ പ്രീ സീസണ്‍ യു എ ഇ പര്യടനത്തില്‍ ജെസ്റ്റിന്‍ ഒജൊക എമ്മാനുവല്‍ ഉണ്ടാകുമോ എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നൈജീരിയന്‍ അണ്ടര്‍ 20 ടീമില്‍ അംഗമായിരുന്നു ജെസ്റ്റിന്‍ ഒജൊക എമ്മാനുവല്‍.

ജൂലൈ 12 മുതലാണ് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ക്യാമ്പ് ആരംഭിച്ചത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ്, ഉറുഗ്വെന്‍ താരം അഡ്രിയാന്‍ ലൂണ, 2023 – 2024 സീസണിനു മുന്നോടിയായി സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ് ജോഷ്വ സൊറ്റിരിയൊ, ബംഗളൂരു എഫ് സി യില്‍നിന്ന് സ്വന്തമാക്കിയ പ്രബീര്‍ ദാസ് തുടങ്ങിയ പ്രമുഖരെല്ലാം ക്യാമ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *