പാരീസ്: ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ പങ്കെടുക്കാൻ ഫ്രാൻസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കും സമ്മാനിച്ചത് ഇന്ത്യൻ പൈതൃകം വ്യക്തമാക്കുന്ന സമ്മാനങ്ങൾ. ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോൺ, പ്രഥമ വനിത ബ്രിജിറ്റ് മാക്രോൺ, നാഷണൽ അസംബ്ലി പ്രസിഡന്റ് യെല്ലെ ബ്രൗൺ – പിവെറ്റ് എന്നിവർക്ക് പ്രധാനമന്ത്രി ഇന്ത്യയിൽ തദ്ദേശീയ നിർമ്മിച്ച സമ്മാനങ്ങൾ സമ്മാനിച്ചു.
പൂർണമായും ചന്ദനത്തടിയിൽ കൊത്തിയെടുത്ത സംഗീത ഉപകരണമായ സിത്താറിൻ്റെ മാതൃകയാണ് ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോണിന് നൽകിയത്. സരസ്വതിയുടെയും ഗണപതിയുടെയും മയിലിൻ്റെയും രൂപങ്ങൾ സിത്താറിൽ കൊത്തിയിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തിൽ നിന്നുള്ള അസംഖ്യം രൂപങ്ങൾ പ്രതിഫലിപ്പിക്കുന്ന സിത്താർ മാതൃകയിൽ സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ചിരിച്ചിട്ടുണ്ട്.
തെലങ്കാനയിൽ നിന്നുള്ള പ്രശസ്ത പൊച്ചമ്പിള്ളി പട്ടുസാരിയാണ് ബ്രിജിത്ത് മാക്രോണിന് നൽകിയത്. സാരിയിൽ വിശിഷ്ടമായ നിറങ്ങളും പ്രത്യേകമായ തുന്നലുകളുമുണ്ട്. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് വിദ്യകളാൽ വിസ്മയിപ്പിക്കുന്നതാണ് സാരിയെന്ന് അധികൃതർ പറഞ്ഞു. കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച ചന്ദനത്തടി ഉപയോഗിച്ച് നിർമ്മിച്ച പെട്ടിയിലായിരുന്നു സാരി സാരി കൈമാറിയത്.
രാജസ്ഥാനിൽ നിന്നുള്ള വ്യത്യസ്ത മാർബിളിൽ തീർത്ത മേശയാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന് സമ്മാനിച്ചത്. കലാസൃഷ്ടികൾ നിറഞ്ഞതാണ് മാർബിളിൽ തീർത്ത മേശ. നിലവാരമുള്ള മാർബിളിന് പേരുകേട്ട രാജസ്ഥാനിലെ മക്രാന എന്ന പട്ടണത്തിൽ നിന്നാണ് ഈ മാർബിൾ ശേഖരിച്ചത്.
ഫ്രഞ്ച് നാഷണല്‍ അസംബ്ലി പ്രസിഡന്റ് യേല്‍ ബ്രൗണ്‍ പിവറ്റിന് ലോക പ്രശസ്തമായ കശ്മീരി പരവതാനിയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സമ്മാനം. ഫ്രഞ്ച് സെനറ്റ് പ്രസിഡൻ്റ് ജെറാഡ് ലാച്ചറിന് ചന്ദനത്തടിയിൽ കൊത്തിയ ആനയുടെ രൂപം പ്രധാനമന്ത്രി സമ്മാനിച്ചു. ഒരു സിഖ് ഉദ്യോഗസ്ഥന് പൂക്കൾ സമ്മാനിക്കുന്ന ഫ്രെയിം ചെയ്ത ചിത്രം ഉൾപ്പെടെയുള്ളവയാണ് മാക്രോൺ മോദിക്ക് സമ്മാനിച്ചത്. പാരീസിൽ നിന്ന് 1916ൽ പകർത്തിയതാണ് ഈ ചിത്രം.