Headlines

ഇവരുടെ കരിയർ തീർന്നു, ഇനി ഒരിക്കലും ഇന്ത്യയ്ക്കായി കളിക്കില്ല; ലിസ്റ്റിൽ അഞ്ച് സൂപ്പർ താരങ്ങൾ!

കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ (Indian Cricket Team) ബിസിസിഐ പ്രഖ്യാപിച്ചത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സാധ്യത സംഘത്തിലുള്ള താരങ്ങളെ ഏഷ്യൻ ഗെയിംസിനുള്ള ടീമിലേക്ക് പരിഗണിച്ചില്ല. യുവ ഓപ്പണിങ് ബാറ്ററായ റുതുരാജ് ഗെയിക്ക്വാദ് നയിക്കുന്ന ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ ഒരുപറ്റം യുവ താരങ്ങൾ ഇടം പിടിച്ചിരുന്നു. അതേ സമയം സീനിയർ താരങ്ങളായ ചിലരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചു.


ടി20 ഫോർമ്മാറ്റിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. സ്ക്വാഡിൽ സ്റ്റാൻഡ്ബൈ താരങ്ങളായിപ്പോലും ഇടം പിടിക്കാത്തവരുടെ ദേശീയ ടി20 കരിയറിന് ഏറെക്കുറെ അവസാനമായി കരുതാം. നിലവിൽ ഒട്ടേറെ യുവ താരങ്ങൾ അവസരം കാത്ത് പുറത്തുനിൽക്കുന്നതിനാൽ ഇനി ഇവരെ ഇന്ത്യയുടെ ടി20 ടീമിൽ കാണാൻ സാധ്യതയില്ല. അത്തരത്തിൽ ഇന്ത്യൻ ടി20 ടീമിലെ കരിയർ അവസാനിച്ചെന്ന് കരുതപ്പെടുന്ന 5 സൂപ്പർ താരങ്ങളെ നോക്കാം.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് കരുതപ്പെട്ടിരുന്ന കളിക്കാരനാണ് ശിഖർ ധവാൻ. എന്നാൽ താരത്തെ സ്ക്വാഡിലേക്ക് പോലും പരിഗണിക്കാൻ സെലക്ടർമാർ തയ്യാറായില്ല. ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ധവാൻ. ദേശീയ ടീമിനായി 167 ഏകദിനങ്ങളും, 68 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. സീനിയർ താരങ്ങളാരും ലഭ്യമല്ലാതിരുന്നിട്ട് പോലും ഏഷ്യൻ ഗെയിംസ് ടീമിലേക്ക് ധവാനെ പരിഗണിക്കാതിരുന്നതിൽ നിന്ന് അദ്ദേഹം ഇനി ടി20 ടീമിന്റെ പദ്ധതികളിലില്ലെന്ന്

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ടീമിൽ നിന്ന് തഴയപ്പെട്ട മറ്റൊരു പ്രധാന താരം വലം കൈയ്യൻ ഓഫ് സ്പിന്നർ ആർ അശ്വിനാണ്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന അശ്വിൻ പക്ഷേ അതിനുശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പദ്ധതികളിലില്ല. ഏഷ്യൻ ഗെയിംസ് ടീമിൽ നിന്നുപോലും തഴയപ്പെട്ടതോടെ താരത്തിന്റെ ടി20 കരിയറിന് അവസാനമായതായി കരുതാം. ടി20 യിൽ ഇന്ത്യയ്ക്കായി 65 കളികളിൽ നിന്ന് 72 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് അശ്വിൻ.

അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്കായി കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളിൽ രണ്ടാമതാണ് ഭുവനേശ്വർ കുമാറിന്റെ സ്ഥാനം. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പദ്ധതികളിൽ ഇല്ലാതിരുന്നിട്ട് പോലും ഭുവിയെ ഏഷ്യൻ ഗെയിംസ് ടീമിലേക്ക് ഇന്ത്യൻ സെലക്ടർമാർ പരിഗണിച്ചില്ല. ഇതോടെ താരത്തിന്റെ അന്താരാഷ്ട്ര ടി20 കരിയറിന് അവസാനമായതായി കരുതാം. ഇന്ത്യയ്ക്കായി 87 ടി20 മത്സരങ്ങളിൽ നിന്ന്

നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച സ്പിൻ ബോളിങ് ഓൾ റൗണ്ടർമാരിൽ ഒരാളാണ് കൃണാൽ പാണ്ഡ്യ. ഐപിഎല്ലിൽ ലക്നൗ നായകൻ കെ എൽ രാഹുലിന് പരിക്കേറ്റപ്പോൾ ടീമിനെ നയിച്ചതുപോലും കൃണാലായിരു‌‌ന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായി താരം ടീമിൽ നിന്ന് തഴയപ്പെട്ടു. ഇനി ഇന്ത്യയുടെ ടി20 ടീമിൽ താരത്തിന് ഇടം ലഭിക്കുന്ന കാര്യം സംശയമാണ്‌. ഇന്ത്യയ്ക്കായി 19 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള കൃണാൽ 124 റൺസും 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഇതുവരെ ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലാത്ത കളിക്കാരനാണ് മയങ്ക് അഗർവാൾ. എന്നാൽ ഏഷ്യൻ ഗെയിംസിൽ താരം ഇന്ത്യയുടെ ടി20 ടീമിൽ അരങ്ങേറ്റം കുറിക്കുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും ടീമിലേക്ക് പരിഗണിച്ചില്ല. ഇതോടെ ടി20 ടീമിലേക്ക് ഒരു പരിഗണനയും മയങ്കിനുണ്ടാകില്ലെന്ന് ഉറപ്പായി. ടി20 ക്രിക്കറ്റിൽ 174 മത്സരങ്ങളിൽ നിന്ന് 2253 റൺസ് താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *