Headlines

ശക്തിയുള്ള മേഖലകളിൽ സീറ്റുകൾ ആവശ്യപ്പെടും; വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ സിപിഐ!

ന്യൂഡൽഹി: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ തീരുമാനിച്ച് സിപിഐ ദേശീയ കൗൺസിൽ യോഗം. കൂടുതൽ സീറ്റുകളിൽ വിജയം നേടാനുള്ള പ്രവർത്തനങ്ങളിലേക്കാണ് പാർട്ടി കടക്കുന്നത്. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടശേഷം ചേർന്ന ആദ്യ കൗൺസിൽ യോഗത്തിലാണ് പാർലമെന്‍ററി പ്രാതിനിധ്യമുറപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തീരുമാനം പാർട്ടി എടുത്തത്.

കഴിഞ്ഞ മൂന്നുദിവസങ്ങളിലായിരുന്നു പാർട്ടി ദേശീയ കൗൺസിൽ ഡൽഹിയിൽ ചേർന്നത്.
വിജയസാധ്യതയുള്ള മണ്ഡലങ്ങളും സ്ഥാനാർഥികളെയും കണ്ടെത്തി പ്രവർത്തനം ആരംഭിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ഫണ്ട് പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ബിജെപിക്കെതിരേ സംസ്ഥാന തലത്തിലാകും സീറ്റുവിഭജന ചർച്ചകൾ നടത്തുകയെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.

ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. പാർട്ടിക്ക് കൂടുതൽ ശക്തിയുള്ള മേഖലകളിൽ ചർച്ചകളിലൂടെ അർഹമായ സീറ്റുകൾ ആവശ്യപ്പെടും. എന്നാൽ, യാഥാർഥ്യബോധത്തോടെയേ സീറ്റാവശ്യപ്പെടുകയുള്ളൂവെന്നും ഡി രാജ പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്സഭ സീറ്റുകൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ പാർട്ടി പ്രവർത്തനം തുടങ്ങിയേക്കും.

ഏക സിവിൽ കോഡ് ഉൾപ്പെടെയുള്ള വിഷയങ്ങളും സിപിഐ നേതൃയോഗം വിലയിരുത്തി. കരടുബിൽ പോലും മുന്നോട്ടുവെക്കാതെ ബിജെപി. രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ വിഭാഗീയതയുണ്ടാക്കാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രമിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *