
ക്യാംപിലെ ഭക്ഷ്യവിഷബാധയിൽ അടിയന്തര നടപടിക്കൊരുങ്ങി NCC; അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു
തൃക്കാക്കര കെഎംഎം കോളേജിലെ ക്യാംപിലെ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു കൊച്ചി കാക്കനാട് എൻസിസി ക്യാംപിലെ ഭക്ഷ്യ വിഷബാധയിൽ അടിയന്തര അന്വേഷണത്തിനൊരുങ്ങി എൻസിസി. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിൽ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു. ക്യാംപിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് ക്യാംപ് പുനരാരംഭിക്കുമെന്ന് എൻസിസി അറിയിച്ചു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ്…