
Paris Olympics 2024: ടേബിള്‍ ടെന്നിസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ മനിക ബത്ര
ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ താരം ടേബിള്‍ ടെന്നിസില്‍ പ്രീ ക്വാര്‍ട്ടറില്‍. പാരിസില്‍ (Paris Olympics 2024) വനിതാ ടേബിള്‍ ടെന്നിസ് (Women Table Tennis) സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രമുഖ താരം മനിക ബത്രയാണ് (Manika Batra) ചരിത്ര നേട്ടം കൈവരിച്ചത്. ആതിഥേയ രാജ്യത്തു നിന്നുള്ള പ്രൃഥിക പവാഡെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മനിക തോല്‍പ്പിച്ചത്. ഒളിമ്പിക്‌സ് ടേബിള്‍ ടെന്നിസില്‍ പുരുഷ-വനിതാ സിംഗിള്‍സില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ഉയര്‍ന്ന സീഡുള്ള താരത്തിനെതിരേ മനിക മല്‍സരത്തിലുടനീളം…