Headlines

പൊലീസുകാരൻ ഭാര്യയെ എസ്.പി ഓഫിസ് പരിസരത്ത് കുത്തിക്കൊന്നു

ബംഗളൂരു: പൊലീസ് കോൺസ്റ്റബിൾ എസ്.പി ഓഫിസ് പരിസരത്ത് ഭാര്യയെ കുത്തിക്കൊന്നു. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ശാന്തിഗ്രാമ സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലെ കെ. ലോക്നാഥാണ് (47) ഭാര്യ മമതയെ (41) തിങ്കളാഴ്ച ഹാസൻ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ കടന്നുകളഞ്ഞു.

ഭർത്താവിനെതിരെ പരാതി നൽകാൻ എസ്.പി ഓഫിസിൽ എത്തിയതായിരുന്നു യുവതി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവിനെത്തുടർന്ന് മരിച്ചു. 17 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *