ആരാധക ലക്ഷങ്ങളുടെ ആശീർവാദം ഏറ്റുവാങ്ങി ഇന്ത്യയുടെ ബസ് പതുക്കെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് നീങ്ങി. വിമാനത്താവളത്തിൽ എത്തിയ ടീമിന് വാട്ടർ സല്യൂട്ടും നൽകിയിരുന്നു
ജൂലൈ 4 വ്യാഴാഴ്ച മുംബൈയിൽ നടന്ന ഇന്ത്യയുടെ ട്വൻ്റി 20 ലോകകപ്പ് ആഘോഷങ്ങളിൽ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയും ആവേശ തിമിർപ്പിലായിരുന്നു. മറൈൻ ഡ്രൈവിൽ നടന്ന ഓപ്പൺ ബസ് പരേഡിനിടെ, ദ്രാവിഡ് തൻ്റെ പതിവ് സൗമ്യത വെടിഞ്ഞ് വിരാട് കോഹ്‌ലിയ്‌ക്കൊപ്പം കാണികളോട് ഇടപഴകിക്കൊണ്ട് വിജയം ആഘോഷിക്കുന്ന കാഴ്ചക്ക് മുംബൈ സാക്ഷ്യം വഹിച്ചു.