Headlines

സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് എം വി ഗോവിന്ദന്‍


സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിംഗിലാണ് രൂക്ഷവിമര്‍ശനമുണ്ടായത്.വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കരുതെന്നും വിശ്വാസികളെ കൂടെ നിര്‍ത്തണമെന്നും നിര്‍ദ്ദേശം.ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും ജനങ്ങളോട് നേതാക്കളും അണികളും വിനയത്തോടെ പെരുമാറണമെന്നും വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *