അസുഖബാധിതനായി കിടക്കുന്ന എൻപത്തിയെട്ടു വയസ്സുകാരനെ പരിചരിക്കാനെത്തിയ അറുപത്തിയേഴ് വയസ്സുള്ള വൃദ്ധൻ പീഡിപ്പിച്ചു. 2023 ജനുവരിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. പുത്തൻചിറ സദനംദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ മത്തായി (67) എന്നയാളാണ് കേസിൽ അറസ്റ്റിലായത്. മാള എസ്.എച്ച്.ഒ: സജിൻ ശശിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് വിധേയനായ വൃദ്ധൻ്റെ മക്കൾ വിദേശത്താണ്. അച്ഛനെ പരിചരിക്കാനായാണ് മത്തായിയെ ഇവർ നിയമിച്ചത്. എഴുന്നേറ്റു നടക്കാനും പരസഹായമില്ലാതെ ശുചിമുറിയിൽ പോകുന്നതിനുമൊക്കെ ബുദ്ധിമുട്ടുന്ന വൃദ്ധനെ സഹായിക്കുക എന്നുള്ളതായിരുന്നു മത്തായിയുടെ ജോലി. ഇതുകൂടാതെ അത്യാവശ്യം വീട്ടിലെ പുറംപണി ജോലികളും മത്തായി ചെയ്യുമായിരുന്നു. മാസാമാസം നല്ലൊരു തക വൃദ്ധനേയും വീടും നോക്കുന്നതു കൊണ്ട് മത്തായിക്ക് വൃദ്ധൻ്റെ മക്കൾ അയച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു.
വീട്ടിൽ വൃദ്ധനും മത്തായിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചില ബന്ധുക്കൾ ഇടയ്ക്കിടയ്ക്ക് വൃദ്ധനെ കാണാൻ എത്തുന്നതൊഴിച്ചാൽ മറ്റാരും വീട്ടിൽ വരാറില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടയിൽ അവശനിയിൽ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഡോക്ടർ രോഗകാരണം കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയിട്ടും പരാജയപ്പെട്ടു. വൃദ്ധൻ അവശനിലയിലാകാനുള്ള കാരണമെന്താണെന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് വീട്ടിലെ സിസി ടിവിയുടെ കാര്യം കടന്നു വന്നത്.
വൃദ്ധൻ കിടന്നിരുന്ന മുറിയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. വീട്ടിലെ ജോലിക്കാരനായ മത്തായി വീട്ടുകാരനെ ലെെംഗികമായി പീഡിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളാണ് സിസി ടിവിയിൽ നിന്ന് ലഭിച്ചത്. ലെെംഗിക സപീഡനം മാത്രമല്ല വൃദ്ധനെ മത്തായി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. മറ്റാരും സഹായിക്കാനില്ലാതെ വൃദ്ധൻ മത്തായിയുടെ ക്രൂര പ്രവർത്തികൾക്ക് വിധേനാകുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ലെെംഗിക ആക്രമണം കൂടിയതോടെ വൃദ്ധൻ അവശനിയിലാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മത്തായി പല ദിനങ്ങളിലും നന്നായി മദ്യപിക്കാറുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. മദ്യപിച്ച ശേഷമാണ് ഇയാൾ വൃദ്ധനോട് ക്രൂരതകാട്ടിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മാള പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
88കാരൻ അച്ഛനെ നാട്ടിലാക്കി മക്കൾ വിദേശത്തു പോയി, അച്ഛനെ നോക്കാനും വീട് സംരക്ഷണത്തിനും ഏൽപ്പിച്ചത് 67കാരൻ മത്തായിയെ, ഒടുവിൽ വൃദ്ധൻ അവശനിലയിൽ ആശുപത്രിയിൽ: സിസി ടിവിയിൽ മത്തായി വൃദ്ധനെ ലെെംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ
