നോർത്ത് സെൻട്രൽ നൈജീരിയയിൽ സ്കൂൾ തകർന്നുവീണ് 22 വിദ്യാർത്ഥികൾ മരിച്ചു, കെട്ടിടട്ടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 100 ലധികം ആളുകൾക്കായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
15 വയസോ അതിൽ താഴെയോ പ്രായമുള്ള വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ പ്ലാറ്റോ സ്റ്റേറ്റിലെ ബുസാ ബുജി കമ്മ്യൂണിറ്റിയിലെ സെയിൻ്റ്സ് അക്കാദമി സ്കൂൾ തകർന്നുവീഴുകയായിരുന്നു.
154 വിദ്യാർത്ഥികൾ ആദ്യം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു, എന്നാൽ അവരിൽ 132 പേരെ രക്ഷപ്പെടുത്തിയതായും വിവിധ ആശുപത്രികളിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് ആൽഫ്രഡ് അലബോ പിന്നീട് പറഞ്ഞു. 22 വിദ്യാർഥികൾ മരിച്ചതായും അദ്ദേഹം അറിയിച്ചു.
സ്കൂൾ തകർന്ന് 22 കുട്ടികൾ മരിച്ചു; മറ്റുള്ളവർക്കായി രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു
