മോസ്‌കോ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ബന്ധം ജോ ബൈഡൻ്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതായി ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട്.
തൻ്റെ രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി റഷ്യയെ ഇന്ത്യയുടെ സുഹൃത്തെന്ന് എന്ന് വിശേഷിപ്പിക്കുകയും തൻ്റെ “പ്രിയ സുഹൃത്ത്” പുടിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച പ്രധാനമന്ത്രി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ-റഷ്യ സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചതിന് പുടിനെ അഭിനന്ദിച്ചു.
ജൂലൈ 9-ന് ആരംഭിച്ച് ജൂലൈ 11-ന് അവസാനിച്ച നാറ്റോ ഉച്ചകോടിയുടെ മധ്യത്തിൽ പ്രധാനമന്ത്രി മോദിയുടെ റഷ്യൻ സന്ദർശനവും പുടിൻ പങ്കിട്ട ആലിംഗനവും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ നിരാശരാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് പ്രസ്താവിച്ചു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെക്കുറിച്ചുള്ള ചർച്ചകൾ, ബൈഡൻ ആരംഭിച്ച ഉച്ചകോടിയിലെ ചർച്ചാവിഷയമായി തുടർന്നു.
പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനം; അമേരിക്കയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്
