നടൻ അഭിഷേക് ബച്ചൻ മുംബൈയിലെ ബോറിവലി ഏരിയയിലെ ആറ് അപ്പാർട്ട്‌മെൻ്റുകൾ 15.42 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായി Zapkey.com സ്രോതസ് ചെയ്‌ത രേഖകൾ പറയുന്നു. ഒബ്‌റോയ് റിയാലിറ്റിയുടെ ഒബ്‌റോയ് സ്കൈ സിറ്റി പ്രോജക്റ്റിൻ്റെ ഭാഗമായ ഈ പ്രോപ്പർട്ടികൾ 4,894 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. ഒരു ചതുരശ്ര അടിക്ക് 31,498 രൂപയാണ് വില.
മണി കൺട്രോളിൻ്റെ റിപ്പോർട്ടുകൾ പ്രകാരം, വിൽപ്പന കരാർ മെയ് മാസത്തിൽ അവസാനിച്ചു. രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം 1,101 ചതുരശ്ര അടി വിസ്തീർണമുള്ള കാർപെറ്റ് ഏരിയയുള്ള ആദ്യ അപ്പാർട്ട്‌മെൻ്റ് 3.42 കോടി രൂപയ്ക്കാണ് വാങ്ങിയത്.
252 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും അപ്പാർട്ട്‌മെൻ്റിന് 79 ലക്ഷം രൂപയാണ് വില. 1,101 ചതുരശ്ര അടി, 1,094 ചതുരശ്ര അടി വിസ്തീർണമുള്ള കാർപെറ്റ് ഏരിയകളുള്ള നാലാമത്തെയും അഞ്ചാമത്തെയും അപ്പാർട്ട്‌മെൻ്റുകൾ യഥാക്രമം 3.52 കോടി രൂപയ്ക്കും 3.39 കോടി രൂപയ്ക്കും വിറ്റു.
15 കോടി രൂപയ്ക്ക് 6 അപ്പാർട്ട്മെൻ്റുകൾ; മുംബൈയി അഭിഷേക് ബച്ചൻ സ്വന്തമാക്കിയത് ആഡംബര വില്ലകൾ
