2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 1.7 ബില്യൺ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുമുമ്പ് 12 ശതമാനം കുറയുമെന്നും ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. ഈ ഇടിവിന് ശേഷവും 2100-ഓടെ ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ കഴിഞ്ഞ വർഷം ചൈനയെ പിന്തള്ളിയിരുന്നു.
“ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയായി തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ജനസംഖ്യ, 2060-കളുടെ തുടക്കത്തിൽ ഏകദേശം 1.7 ബില്യണിലെത്തിയ ശേഷം 12 ശതമാനം കുറയാൻ സാധ്യതയുണ്ട്.” ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് (DESA) പ്രസിദ്ധീകരിച്ച വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് 2024 റിപ്പോർട്ട് പ്രസ്താവിച്ചു.
ഇന്ത്യയുടെ ജനസംഖ്യ 2060 ഓടെ 1.7 ബില്യണിലെത്തും; ചൈന പിന്നിലാകുമെന്നും റിപ്പോർട്ട്
