തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. 4 മണിക്കൂര്‍ നേരം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് തിരിച്ചലിന് പ്രതിസന്ധിയാകുന്നത്.
ജില്ലാ കലക്ടർ ജെറോമിക് ജോർജ് സ്ഥലത്ത് എത്തി.
180 മീറ്ററുള്ള തുരങ്കത്തിലേ മാലിന്യം നീക്കാനുള്ള ശ്രമം തുടരകുകയാണെന്നും, മാലിന്യം നിക്കീയാല്‍ മാത്രമേ സ്‌കൂബ ടീമിന് അതിനകത്തേക്ക് കടക്കാനാവുകയുള്ളുവെന്നും ജില്ലാ കലക്ടര്‍. വെള്ളം കുറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാന്‍ കഴിയുമെന്നും വിദ്ഗധരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യനീക്കം സംബന്ധിച്ച ആരോപണങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
180 മീറ്റര്‍ നീളമുള്ള ടണലില്‍ ആദ്യഭാഗത്തെ മാലിന്യം നീക്കിയ ശേഷം സ്‌പേസ് ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇടയ്ക്ക് സ്ലാബുകളുണ്ട്. അത് മാറ്റിയും തിരച്ചില്‍ വേഗത്തിലാക്കും. തുരങ്കത്തിന്റെ 30 മീറ്റര്‍ വരെ നോക്കിയാല്‍ ഏകദേശ കാര്യങ്ങള്‍ വ്യക്തമാകും. മാലിന്യം നീക്കിയാല്‍ മാത്രമേ സ്‌കൂബ ടീമിന് അതിനകത്തേക്ക് പ്രവേശിക്കാനാകുകയുള്ളു, അത് നാലുമണിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് നാല് മണിക്കൂറുകള്‍ പിന്നിട്ടു; 180 മീറ്റര്‍ തുരങ്കത്തില്‍ അടിഞ്ഞുകൂടി മാലിന്യം; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; വിദഗ്ധരെ എത്തിക്കാന്‍ ശ്രമമെന്ന് കളക്ടർ സ്ഥലത്ത്
