കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രമോദ് കോട്ടൂളിയെ നീക്കും. റിയല്‍ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; കോഴ വാങ്ങിയിട്ടില്ലെന്നും പരാതിക്കാരന്റെ വീടിന് മുന്നില്‍ അമ്മയ്‌ക്കൊപ്പം സമരവുമായി പ്രമോദ് കോട്ടൂളി
