സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി മരണം. ഇടുക്കി മാങ്കുളത്ത് താളുംകണ്ടം കുടി സ്വദേശി 23 വയസ്സുള്ള സനീഷാണ് മരിച്ചത്. താളുംങ്കണ്ടം കുടിയില്‍ നിന്നും താമസസ്ഥലമായ പുതുക്കുടിയിലേക്ക് പോകുന്നതിനിടെ കാല്‍ തെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയവര്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി മരണം
