ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകളാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്. മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് രണ്ട് മാസം മുമ്പാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് തൻ്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് വിവാഹമോചനം പ്രഖ്യാപിച്ചു. “പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് ആളുകളുമായി തിരക്കിലായിരിക്കണം. അതിനിടയിൽ, ഞാൻ ഞങ്ങളുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാൻ നിന്നെ വിവാഹമോചനം ചെയ്യുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധപുലർത്തുക. എന്ന് നിങ്ങളുടെ മുൻ ഭാര്യ.
1994 ൽ ജനിച്ച മഹാര കഴിഞ്ഞ വർഷം മെയ് 27 ന് ഷെയ്ഖ് മന ബിന്നിനെ വിവാഹം കഴിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം താൻ ഗർഭിണിയായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അവരുടെ അൾട്രാസൗണ്ട് സ്കാനിൻ്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുമ്പോൾ ഞങ്ങൾ മൂന്ന് പേർ മാത്രമാണെന്നും അവർ പറഞ്ഞിരുന്നു
ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് യു.എ.ഇ പ്രധാനമന്ത്രിയുടെ മകൾ; വൈറലായി പോസ്റ്റ്
