Headlines

ഇന്നും മഴ തന്നെ, വിദ്യാർഥികൾ ശ്രദ്ധിക്കുക; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയെന്ന് വയനാട് കളക്ടർ

സുൽത്താൻബത്തേരി: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (18-07-2024 വ്യാഴാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകല്ല. മോഡൽ റസിഡൻഷ്യൽ (MRS), നവോദ സ്കൂളുകൾക്കും ഇന്നത്തെ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെയും വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു. ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽ അതിതീവ്രമഴയാണ് പെയ്തിരുന്നത്. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ടുമാണ്.

അതേസമയം സ്കൂളുകൾക്ക് അവധിയുണ്ടോയെന്ന വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി തൃശൂർ ജില്ലാ കളക്ടറും ആലപ്പുഴ ജില്ലാ കളക്ടറും കോഴിക്കോട് ജില്ലാ കളക്ടറും രംഗത്തെത്തി. ജില്ലയിൽ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്. തൃശൂർ ജില്ലയിൽ ഇന്ന് 18/07/2024 (വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ… എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ.. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം..’ എന്നായിരുന്നു ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. അതേസമയം ആലപ്പുഴയിൽ ഇന്ന് യെല്ലോ അലേർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *