സോഷ്യല്‍മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആസിഫ് അലി. സിനിമാലോകത്തുള്ളവരും പ്രേക്ഷകരും ഒരുപോലെ പിന്തുണ അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. അപമാനിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴും പുഞ്ചിരിയോടെ ആ സന്ദര്‍ഭത്തെ കൈകാര്യം ചെയ്തതിന് ആസിഫിന് കൈയ്യടിയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പക്വതയോടെ തന്നെ ആസിഫ് ആ സാഹചര്യം മാനേജ് ചെയ്തു. ഇപ്പോഴിതാ അമല പോളും ഇതേ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
പുതിയ സിനിമ ലെവല്‍ ക്രോസിന്റെ പ്രമോഷനിടയിലായിരുന്നു അമല ഈ വിഷയത്തെക്കുറിച്ചും പ്രതികരിച്ചത്.
ഇതിനകം തന്നെ അമല പോളിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ആസിഫ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു മോശം അനുഭവമുണ്ടായി. അദ്ദേഹം അത് നന്നായി തന്നെ കൈകാര്യം ചെയ്തു. ജീവിതത്തില്‍ നമുക്ക് ഇതുപോലെയുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ നേരിടേണ്ടി വരും. ആള്‍ക്കാര്‍ നമ്മളെ വലിച്ച് താഴെയിടാനൊക്കെ നോക്കും. എന്തും സംഭവിക്കാം. നിങ്ങള്‍ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുന്നത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.