കൃഷ്ണകുമാറും കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യൂട്യൂബ് ചാനലിലൂടെയായി എല്ലാവരും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മോഡലിംഗും ഫോട്ടോ ഷൂട്ടും വീഡിയോകളുമൊക്കെയായി സജീവമാണ് എല്ലാവരും. ഭാര്യയും മക്കളും പുറത്തുപോയാല്‍ വിശേഷങ്ങളറിയാന്‍ വീഡിയോ കണ്ടാല്‍ മതിയെന്നാണ് കൃഷ്ണകുമാര്‍ പറയാറുള്ളത്. മക്കളില്‍ ഏറ്റവും ഇളയ ആളായ ഹന്‍സിക കൃഷ്ണയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം.
വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ. പക്വത അധികമുള്ള ഒരാളെ പോലെ. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമയുള്ള ആൾ. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്. ദൈവത്തിനു നന്ദി എന്നായിരുന്നു കുറിപ്പ്.
ജീവിതം ഇനിയും ഗംഭീരമാവട്ടെ. ഏറ്റവും ചെറിയ കുട്ടിക്ക് എല്ലാവരേക്കാളും വിവരം കൂടും. കാരണം എല്ലാവരെയും കണ്ടുപഠിച്ചാണ് അവര്‍ വളരുന്നത്. ഇനിയെങ്കിലും താങ്കള്‍ സൗന്ദര്യരഹസ്യം വെളിപ്പെടുത്തണം തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെയുണ്ടായിരുന്നത്. മുന്‍പും ഹന്‍സികയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.